കുരുമുളക് കൃഷിക്ക് പി.വി.സി പൈപ്പ് അനുയോജ്യമോ ?

For full experience, Download our mobile application:
Get it on Google Play

കുരുമുളക് കൃഷിക്ക് പലരും പി.വി.സി പൈപ്പ് ഉപയോഗിക്കുന്നുണ്ട്. ഇത് ഒട്ടും ഗുണകരമല്ല എന്നാണ് പരമ്പരാഗത കൃഷിക്കാരുടെ പക്ഷം. മരത്തില്‍ പറ്റിപ്പിടിച്ചു വളരുന്ന ഒരുതരം വള്ളി ഇനത്തില്‍പ്പെട്ട ചെടിയാണ് കുരുമുളക്. ഇതിന്റെ വള്ളി പടര്‍ത്തുന്നതിനുവേണ്ടി ശീമ കൊന്ന, കിളിഞ്ഞില്‍, മുരിക്ക് തുടങ്ങിയ പാഴ് മരങ്ങളുടെ കമ്പുകളാണ് പണ്ടുമുതല്‍ ഉപയോഗിച്ചുവരുന്നത്. കുഴിച്ചുവെച്ചാല്‍ പെട്ടെന്ന് കിളിര്‍ത്തുവരുന്നതാണ് ഇവയൊക്കെ. തന്നെയുമല്ല കടുത്ത വേനലില്‍പോലും ഇവ യാതൊരു കുലുക്കവുമില്ലാതെ നില്‍ക്കുകയും ചെയ്യും. ഒരു മരത്തില്‍ നിന്നും നട്ട് കിളിപ്പിക്കുവാന്‍ പാകത്തിലുള്ള നിരവധി കമ്പുകള്‍ ലഭിക്കും. കാലക്രമേണ ചെറിയ മരമായി മാറുന്ന ഇവയില്‍ കുരുമുളക് വള്ളി വളരെവേഗം പടര്‍ന്നു കയറും. ഇവയില്‍ ഏണി ചാരിയാണ് കുരുമുളക് പറിച്ചെടുക്കുന്നത്.

എന്നാല്‍ പുതിയതലമുറ കൃഷിക്കാര്‍ കുരുമുളക് ചെടിയുടെ വള്ളി പടര്‍ത്തുന്നതിനുവേണ്ടി പി.വി.സി പൈപ്പുകള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഇതിന്റെ ദോഷവശങ്ങള്‍ മനസ്സിലാക്കാതെയും പി.വി.സി പൈപ്പ് നിര്‍മ്മാതാക്കളുടെ വ്യാപകമായ പ്രചാരണങ്ങളില്‍ കുടുങ്ങിയുമാണ്‌ പലരും ലോഡ് കണക്കിന് പൈപ്പുകള്‍ ഇറക്കി കൃഷി ഭൂമിയില്‍ കുഴിച്ചു വെക്കുന്നത്. തുശ്ചമായ വിലക്കോ വില ഇല്ലാതെയോ നാട്ടുകിളിര്‍പ്പിക്കുവാന്‍ പാകത്തിലുള്ള മരക്കമ്പുകള്‍ സുലഭമായി ലഭിച്ചാലും ഇത് ഉപയോഗിക്കുവാന്‍ പലരും വിമുഖത കാട്ടുകയാണ്. മരത്തില്‍ പറ്റിപ്പിടിച്ചു വളരുന്നതുപോലെ പി.വി.സി പൈപ്പില്‍ കുരുമുളക് വള്ളി പറ്റിപ്പിടിച്ചു വളരില്ല.

കനത്ത ചൂടും മഴയുമുള്ള കാലാവസ്ഥയില്‍ പി.വി.സി പൈപ്പിന്റെ ആയുസ്സ് വളരെ കുറവായിരിക്കും. പൈപ്പ് പൊടിഞ്ഞുപോകുവാനുള്ള സാധ്യത വളരെയാണ്. പി.വി.സി പൈപ്പുകള്‍ മണ്ണിനടിയില്‍ കിടന്നാല്‍ കാലങ്ങളോളം നിലനില്‍ക്കും. എന്നാല്‍ വെയിലും മഴയുമേറ്റ് പുറത്ത് കിടന്നാല്‍ ഏതാനും നാളുകള്‍ക്കുള്ളില്‍ പൈപ്പ് ഹാര്‍ഡ്‌ ആകുകയും പൊടിയുകയും ചെയ്യും. ഫലത്തില്‍ ലക്ഷങ്ങള്‍ മുടക്കിയുള്ള കുരുമുളക് കൃഷിത്തോട്ടം വെറും ചിത്രത്തില്‍ മാത്രമായി അവശേഷിക്കും, പി.വി.സി പൈപ്പ് നിര്‍മ്മാണ കമ്പനികള്‍ക്ക് ലഭിക്കേണ്ട പണം കിട്ടുകയും ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർലമെന്റ് വർഷകാലസമ്മേളനം അവസാനിപ്പിച്ചതായി വിജ്ഞാപനം വന്നില്ല ; അഭ്യൂഹമുയർത്തി നീക്കങ്ങൾ

0
ന്യൂഡൽഹി : വർഷകാലസമ്മേളനം പൂർത്തിയാക്കി പാർലമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ് പത്തുദിവസം...

ഒരു മാസം മുൻപ് വിവാഹം ; യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സിബി...

സംഭരണം പ്രതിസന്ധിയിൽ ; സപ്ലൈകോ അരി, പഞ്ചസാര വില കൂട്ടിയേക്കും

0
കോട്ടയം : ഓണം വിപണിയിൽ ജനത്തിന് വലിയ ആശ്വാസംനൽകി സപ്ലൈകോ മുന്നോട്ട്...

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട് പുറത്തുവിട്ട മാധ്യമപ്രവർത്തകൻ സുപ്രീം കോടതിയെ സമീപിച്ചു

0
ഉത്തർപ്രദേശ്: അയോധ്യ രാമക്ഷേത്ര സംഭാവന പിരിവിലെ ക്രമക്കേടുകൾ പുറത്തുവിട്ട മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായ...