ഷിംല: ഹിമാചല്‍പ്രദേശില്‍ കാലവര്‍ഷക്കെടുതിയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം 448 ആയി ഉയര്‍ന്നു. ഈ വര്‍ഷം ജൂണ്‍ 20 മുതല്‍ സെപ്റ്റംബര്‍ 21 വരെയുള്ള കണക്കാണിത്. മഴ മൂലം നേരിട്ടുള്ള അപകടങ്ങളില്‍ മാത്രം 261 പേര്‍ മരിച്ചതായി സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എസ്ഡിഎംഎ) പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. 187 പേര്‍ റോഡപകടങ്ങളിലാണ് മരണപ്പെട്ടത്. മണ്ണിടിച്ചില്‍, മിന്നല്‍പ്രളയം, മേഘവിസ്‌ഫോടനം എന്നിവയും സംസ്ഥാനത്തുടനീളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മണ്ണിടിച്ചിലില്‍ 53 പേര്‍ മരണപ്പെട്ടു. 41 മുങ്ങിമരണങ്ങളും റിപ്പോർട്ട് ചെയ്തു. മിന്നല്‍പ്രളയത്തില്‍ 11 പേരുടെ ജീവനാണ് പൊലിഞ്ഞത്. റോഡപകടങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തത് കംഗ്ര, ഷിംല, കിന്നോര്‍, മാണ്ഡി എന്നിവിടങ്ങളിലാണ്. ജീവഹാനി കൂടാതെ പൊതുജനങ്ങളുടെയും സ്വകാര്യ ഭൂമിയിലെയും കെട്ടിടങ്ങള്‍ക്കും സ്വത്തുവകകള്‍ക്കും നാശനഷ്ടമുണ്ടായി. ആയിരക്കണക്കിന് വീടുകള്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നതായും റിപ്പോർട്ടിൽ പറയുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























