ഏഷ്യന്‍ സൗഹൃദ രാജ്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്‌തെന്ന കേസില്‍ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീന്‍ കുറ്റക്കാരനെന്ന് എന്‍ഐഎ കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന് ഏഷ്യന്‍ സൗഹൃദ രാജ്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്‌തെന്ന കേസില്‍ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീന്‍ കുറ്റക്കാരനെന്ന് എന്‍ഐഎ കോടതി. കൊച്ചിയിലെ എന്‍ ഐ എ കോടതി ആണ് വിധി പറഞ്ഞത്. കേസില്‍ കോടതി അല്ല സമയത്തിനകം ശിക്ഷ വിധിക്കും. എന്നാല്‍ തീവ്രവാദി അല്ലെന്നും സമാധാനത്തില്‍ വിശ്വസിക്കുന്ന ആളാണെന്നുമാണ് സുബ്ഹാനിയുടെ വാദം. ഇന്ത്യയ്ക്ക് എതിരെയോ മറ്റു രാജ്യങ്ങള്‍ക്ക് എതിരെയോ യുദ്ധം ചെയ്തിട്ടില്ലെന്നും സുബ്ഹാനി കോടതിയെ അറിയിച്ചു.

എന്നാല്‍ ഐഎസിനായി യുദ്ധത്തില്‍ പങ്കെടുത്ത് രാജ്യത്ത് തിരിച്ചെത്തിയ ഏക വ്യക്തിയാണ് സുബ്ഹാനി ഹാജ എന്നതിന്‍റെ കൃത്യമായ തെളിവുകളാണ് അന്വേഷണ സംഘം കോടതിയില്‍ നിരത്തിയത്. രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു കേസ് കോടതി പരിഗണിക്കുന്നത്.

തൊടുപുഴ സ്വദേശിയായ സുബ്ഹാനി ഹാജ മൊയ്തീന്‍ തിരുനെല്‍വേലിയിലാണ് താമസം. 2015 ഫെബ്രുവരി ഇയാള്‍ ഐഎസില്‍ ചേര്‍ന്ന് ഇറാഖില്‍ പോയത്. 2015 സെപ്റ്റംബറില്‍ ഇന്ത്യയിലേക്ക് സുബ്ഹാനി തിരിച്ചെത്തി. ഇറാഖ്, സിറിയ അടക്കം രാജ്യങ്ങളില്‍ പോയി ആയുധ പരിശീലനം നേടി യുദ്ധം ചെയ്തു. കനകമല ഗൂഢാലോചനയില്‍ പങ്കാളിയാ ണെങ്കിലും സുബ്ഹാനിയുടെ കേസ്‌ കോടതി പ്രത്യേക വിചാരണ നടത്തുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...