യൂണിടാക് ബില്‍ഡേഴ്സിന്‍റെ ഓഫീസിലും ഉദ്യോഗസ്ഥരുടെ വീടുകളിലുo സി.ബി.ഐ റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ക്രമക്കേടില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ കൊച്ചിയിലും തൃശൂരിലും സി.ബി.ഐ റെയ്ഡ്. യൂണിടാക് ബില്‍ഡേഴ്സിന്‍റെ ഓഫീസിലും ഉദ്യോഗസ്ഥരുടെ വീടുകളിലുമാണ് പരിശോധന. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ലൈഫ് മിഷന്‍ ഓഫീസിലും പരിശോധനയ്‌ക്കെത്തുമെന്ന വിവരമാണ് സി.ബി.ഐ വൃത്തങ്ങള്‍ നല്‍കുന്നത്.

കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടരുന്നതിനിടയിലാണ് അതേ പ്രതികള്‍ ഉള്‍പ്പെട്ട ലൈഫ് മിഷന്‍ ക്രമക്കേടില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അഴിമതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അന്വേഷണം നടക്കുമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കുന്നതാണ് സി.ബി.ഐ അന്വേഷണം. ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് സി.ബി.ഐയെ സംബന്ധിച്ചിടത്തോളം സാങ്കേതികം മാത്രമാണ്. സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ സ്വര്‍ണക്കടത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ വഴിതുറക്കുന്ന ഒരു കേസ് മാത്രമാണ് സി.ബി.ഐക്ക് ലൈഫ് മിഷന്‍.

ലൈഫ് മിഷന്‍ തട്ടിപ്പിലും സ്വര്‍ണക്കടത്തിലും പ്രതികള്‍ ഒന്നു തന്നെയായതിനാല്‍ സി.ബി.ഐക്ക് ഏതുതരത്തിലുള്ള അന്വേഷണവും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് നടത്താനാകും.

വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. ലൈഫ് മിഷന്‍ തട്ടിപ്പിലും സ്വര്‍ണക്കടത്തിലും പ്രതികള്‍ ഒന്നു തന്നെയായതിനാല്‍ സി.ബി.ഐക്ക് ഏതുതരത്തിലുള്ള അന്വേഷണവും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് നടത്താനാകും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...