പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : കാലാവധി പൂര്‍ത്തിയായ പണം തിരികെ നല്‍കാതിരിക്കാന്‍ മുതലാളിമാര്‍ക്കൊപ്പം പതിനെട്ടടവും പയറ്റി ജീവനക്കാരും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് പുറത്തുവരാതിരിക്കാന്‍ നിരവധി തന്ത്രങ്ങളാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ ഉപയോഗിച്ചത്. നിക്ഷേപ കാലാവധി പൂര്‍ത്തിയായവര്‍ക്കും പണം തിരികെ നല്‍കാതെയാണ് ഇവര്‍ തട്ടിപ്പ് മറച്ച്‌ വെച്ചത്. നിക്ഷേപകരില്‍ ചിലര്‍ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലോക്ക്ഡൗണ്‍ അടക്കമുള്ള കാരണങ്ങള്‍ പറഞ്ഞാണ് ജീവനക്കാര്‍ ആളുകളെ ഒഴിവാക്കിയിരുന്നത്.

പത്തനംതിട്ട ഓതറ സ്വദേശിയായ സാമുവല്‍ ജോണ്‍ പരിചയക്കാരനായ മാനേജരുടെ നിര്‍ബന്ധം മൂലമാണ് പോപ്പുലറില്‍ അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചത്. ഒരു വര്‍ഷത്തിന് ശേഷം പണം പിന്‍വലിക്കാമെന്ന അയാളുടെ ഉറപ്പിന്റെ പുറത്ത് കാര്യങ്ങള്‍ മുന്നോട്ട് പോയി. എന്നാല്‍ കാലാവധി പൂര്‍ത്തിയായി പണം തിരികെ വാങ്ങാനെത്തിയപ്പോള്‍ മാനേജര്‍ പല കാരണങ്ങള്‍ പറഞ്ഞ് സാമുവലിനെ തിരികെ അയച്ചു.

പലതവണ ഇതേ തന്ത്രം ആവര്‍ത്തിച്ചതോടെ നിക്ഷേപം പിന്‍വലിക്കാന്‍ ശ്രമച്ചിട്ടും ഒരിക്കല്‍ പോലും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തട്ടിപ്പ് വാര്‍ത്തകള്‍ പുറത്ത് വരുന്നതിന് മുമ്പും സാമുവല്‍ പോപ്പുലറിലെത്തിയിരുന്നു. എന്നാല്‍ ഇത്തവണ പറഞ്ഞത് കോവിഡും ലോക്ക്ഡൗണുമടക്കമുള്ള പ്രതിസന്ധികള്‍ മൂലമാണ് താമസിക്കുന്നതെന്നാണ്. തട്ടിപ്പിന് പിന്നില്‍ മാനേജര്‍മാര്‍ക്കും പങ്കുണ്ടെന്നാണ് തന്റെ അനുഭവത്തില്‍ നിന്ന് മനസിലാകുന്നതെന്നും സാമുവല്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...