ഈശ്വര്‍ മാല്‍പ്പെയുടെ രണ്ട് കുട്ടികള്‍ക്കും ചികിത്സാ സൗകര്യം ഒരുക്കി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഈശ്വര്‍ മാല്‍പ്പെയുടെ രണ്ടു കുട്ടികള്‍ക്കുള്ള ചികിത്സാ സൗകര്യം ഒരുക്കി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സാ സൗകര്യം. കിടപ്പിലായ രണ്ടു കുട്ടികളുടെയും പ്രാഥമിക പരിശോധന ഇന്ന് പൂര്‍ത്തിയാകും. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ചികിത്സ ആരംഭിക്കും. ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും നൂതനമായ ചികിത്സ ഒരുക്കാനാണ് ശ്രമം. ഓര്‍ത്തോ ന്യൂറോ പീഡിയാട്രിക്‌സ് തുടങ്ങിയ വിഭാഗങ്ങളില്‍ പരിശോധന പൂര്‍ത്തിയാക്കി. കാര്‍ഡിയോളജി വിഭാഗത്തിലാണ് ഇന്നത്തെ പരിശോധന. ജനിതക വൈകല്യം ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പരിശോധന നടത്തും. ഇതിനുശേഷമാകും അടുത്തഘട്ട ചികിത്സ നിശ്ചയിക്കുക. റോട്ടറി ക്ലബ്ബ് സൈബര്‍ സിറ്റി കോഴിക്കോടുമായി ചേര്‍ന്നാണ് ചികിത്സയൊരുക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുട്ടികള്‍ക്ക് ശരിയായ ചികിത്സ നല്‍കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഈശ്വര്‍ മാല്‍പേ അറിയിച്ചിരുന്നു. ഈശ്വര്‍ മാല്‍പ്പെയ്ക്ക് മലയാളി നല്‍കുന്ന സമ്മാനമാണ് കുട്ടികളുടെ ചികിത്സ. ഈശ്വര്‍ മാല്‍പ്പയുടെ സാമ്പത്തിക സ്ഥിതിയും കുട്ടികളുടെ ശാരീരിക അവസ്ഥയും മനസ്സിലാക്കിയതിനുശേഷമാണ് ചികിത്സാ സൗകര്യം ഒരുക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചി കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം

0
കൊച്ചി: കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. ആശുപത്രിയിൽ...

പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം

0
കോട്ടയം: പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം. ചെയർപേഴ്സൺ...

കായംകുളം നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി

0
ആലപ്പുഴ: കായംകുളം നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. നഗരസഭയുടെ...

തിരുവനന്തപുരം വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷ് മരിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷ്...