ഐഎസ്എല്ലില്‍ ഇന്ന് കരുത്തരുടെ പോരാട്ടം ; മുംബൈ സിറ്റിയും ചെന്നൈയിന്‍ എഫ്സിയും നേര്‍ക്കുനേര്‍

For full experience, Download our mobile application:
Get it on Google Play

മഡ്ഗോവ : ഐഎസ്എല്ലില്‍ ഇന്ന് കരുത്തരുടെ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്സിയെ നേരിടും. ഗോവയില്‍ രാത്രി 7.30 നാണ് മത്സരം. മുംബൈയുടെ ആക്രമണവും ചെന്നൈയിന്റെ പ്രതിരോധവും തമ്മിലുള്ള മാറ്റുരയ്ക്കലാകും ഗോവയില്‍. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ഗോള്‍ നേടിയത് പോയിന്റ് പട്ടികയില്‍ മുന്നിലുള്ള മുംബൈ സിറ്റിയാണ്. അടിച്ചുകൂട്ടിയത് 16 എണ്ണം. ഗോളടിച്ചുകൂട്ടുന്ന ഇഗോര്‍ അംഗൂലോയും നായകന്‍ മൗര്‍താഡ ഫാളും അഹമ്മദ് ജാഹോയും കാസീഞ്ഞോയുമെല്ലാം മിന്നും ഫോമില്‍. മുംബൈയ്ക്ക് ജയം ശീലമെങ്കിലും ചെന്നൈയിനെ എഴുതിത്തള്ളാനാവില്ല. സീസണില്‍ പരാജയമറിയാത്ത ഒരേയൊരു സംഘമാണ് ചെന്നൈയിന്‍. നാല് കളികളില്‍ രണ്ട് വീതം ജയവും സമനിലയും ഫലം. ചെന്നൈയിന്റെ വല കുലുങ്ങിയത് രണ്ടേരണ്ട് തവണ മാത്രം എന്നതും കണക്കിലെ കരുത്ത്.

പ്രതിരോധത്തില്‍ മികവ് പുലര്‍ത്തുമ്പോഴും മുന്നേറ്റം അവസരം തുലയ്ക്കുന്നത് ചെന്നൈയിന് വിനയാണ്. പുതിയ നായകന്‍ അനിരുദ്ധ് ഥാപ്പ മികവിലേക്ക് ഉയരുന്നത് ആശ്വാസം. എന്നാല്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് മത്സരങ്ങള്‍ കളിക്കേണ്ടി വരും ചെന്നൈയിന്. മുംബൈക്ക് പിന്നാലെ ഒഡിഷയും ബ്ലാസ്റ്റേഴ്സും എതിരാളികളായെത്തും. ഒരോ കളിയും ടീമിനെ സംബന്ധിച്ച് മുന്നോട്ടുള്ള പോക്കിന് പ്രധാനമാണ്. ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഒഡിഷയ്‌ക്കെതിരെ ജംഷഡ്പൂര്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഗ്രെഗ് സ്റ്റെവാര്‍ട്ടിന്റെ ഹാട്രിക് കരുത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് ജംഷഡ്പൂര്‍ ജയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...