Friday, May 10, 2024 12:59 pm

ഡ്യൂപ്പില്ലാതെ ബൈക്ക് സ്റ്റണ്ട് ചെയ്ത് തെറിച്ച് വീണ് അജിത് ; തരംഗമായി വീഡിയോ

For full experience, Download our mobile application:
Get it on Google Play

ഡ്യൂപ്പില്ലാതെ ബൈക്ക് സ്റ്റണ്ട് ചെയ്ത തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത് കുമാറിനെ കുറിച്ചുള്ള വാര്‍ത്തകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. ബൈക്ക് സ്റ്റണ്ട് ചെയ്യുന്നതിനിടെ ബൈക്കില്‍ നിന്നും തെറിച്ചു വീണ അജിത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വലിമൈ’ എന്ന സിനിമയിലെ മേക്കിങ് വീഡിയോയിലാണ് അജിത്തിന്റെ തകര്‍പ്പന്‍ പ്രകടനം. മേക്കിങ് വീഡിയോയില്‍ താരം റോഡിലേയ്ക്ക് തെറിച്ചു വീഴുന്ന ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

3.03 മിനിറ്റ് ദൈര്‍ഘ്യമുള്ള ‘വാലിമൈ’ യിലെ മേക്കിങ് വീഡിയോയില്‍ ചിത്രത്തിലെ ഏറെ പ്രാധാന്യമുള്ള സ്റ്റണ്ട് രംഗങ്ങളുടെ പിന്നാമ്പുറക്കാഴ്ചകളാണ് ദൃശ്യമാവുക. ബൈക്ക് സ്റ്റണ്ട് രംഗങ്ങള്‍ ഏറെയുള്ള ചിത്രം കൂടിയാണിത്. ‘വാലിമൈ’ മേക്കിങ് വീഡിയോ ട്രെന്‍ഡിങിലും ഇടംപിടിച്ചിരിക്കുകയാണ്. ട്രെന്‍ഡിങില്‍ 10ാം സ്ഥാനത്താനാണ് ‘വാലിമൈ’ മേക്കിങ് വീഡിയോ ഇടംപിടിച്ചിരിക്കുന്നത്. 39,78,506 പേരാണ് ഇതുവരെ മേക്കിങ് വീഡിയോ കണ്ടിരിക്കുന്നത്. ‘വാലിമൈ’ യുടെ ചിത്രീകരണത്തിനിടെ അജിത്തിന് രണ്ട് തവണ പരിക്കേറ്റതായി വാര്‍ത്തയുണ്ടായിരുന്നു. വീണിട്ടും തളരാതെ താരം എഴുന്നേല്‍ക്കുന്നതും വീഡിയോയില്‍ കാണാം.

എച്ച്. വിനോദ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഐപിഎസ് ഓഫീസറായാണ് അജിത് വേഷമിടുന്നത്. ‘നേര്‍ക്കൊണ്ട പാര്‍വൈ’, ‘തീരന്‍’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എച്ച്.വിനോദ്. ബോണി കപൂറാണ് നിര്‍മ്മാണം. നീരവ് ഷാ ഛായാഗ്രഹണവും നിര്‍വഹിക്കും. ഹുമ ഖുറേഷി, കാര്‍ത്തികേയ, യോഗി ബാബു എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ബോളിവുഡ് താരം ജോണ്‍ എബ്രഹാമും ‘വാലിമൈ’യിലുടെ തമിഴില്‍ അരങ്ങേറ്റം കുറിക്കും. അടുത്ത വര്‍ഷം പൊങ്കല്‍ റിലീസായാകും ചിത്രം പ്രദര്‍ശനത്തിനെത്തുക. വിജയ് ചിത്രം ‘ബീസ്റ്റി’ന് ഒപ്പമാകും ‘വാലിമൈ’യുടെയും റിലീസ്.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘മലപ്പുറത്തെ സീറ്റിന്റെ കുറവ് വ്യത്യാസമായി തോന്നുന്നത് മന്ത്രിക്ക് വലിയ അക്കങ്ങൾ പറയാൻ അറിയാത്തതുകൊണ്ട് ’...

0
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. വലിയ...

ഹരിയാനയിൽ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി ; കർണിസേന തലവൻ പാർട്ടി വിട്ടതായി റിപ്പോർട്ടുകൾ

0
ഗുരുഗ്രാം: ഹരിയാനയിലെ ബി.ജെ.പി വക്താവും കർണിസേന തലവനുമായ സൂരജ് പാൽ അമു...

നരേന്ദ്ര ധാബോല്‍ക്കര്‍ വധക്കേസ് : രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം ; അഞ്ചു ലക്ഷം രൂപ...

0
ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകന്‍ നരേന്ദ്ര ധബോല്‍ക്കറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്ക്...

ജസ്‌ന കേസ് ; പിതാവ് കണ്ടെത്തിയ തെളിവുകളും ഫോട്ടോകളും അന്വേഷിക്കണം, നിർദ്ദേശവുമായി കോടതി

0
തിരുവനന്തപുരം: കാഞ്ഞിരപ്പളളി സെന്റ് ഡൊമനിക് കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനി...