ദുര്‍മന്ത്രവാദം ആരോപിച്ച്‌ മുസ്ലീം പുരോഹിതന് നേരെ ആക്രമണം ; കല്ലിനിടിച്ച് കണ്ണ് തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ദുര്‍മന്ത്രവാദം ആരോപിച്ച്‌ മുംബൈയില്‍ 53കാരനായ മുസ്‍ലിം പുരോഹിതന് നേരെ ക്രൂരമായ ആക്രമണം. കല്ലുകൊണ്ടുള്ള അടിയേറ്റ് വലതു കണ്ണ് തകര്‍ന്നു. തലയില്‍ 42 തുന്നലുകളാണുള്ളത്. മിരാ റോഡിലെ മൗലാനാ സറഫാത് ഹുസൈന്‍ ഖാനാണ് ആക്രമിക്കപ്പെട്ടത്. 26കാരനായ അബ്ദുള്‍ റസാഖ് സോളങ്കിയാണ് പ്രതി. നയാ നഗറിലെ ദാറൂല്‍ ഉലൂം മദ്രസാ അധ്യാപകനാണ് മൗലാനാ സറഫാത് ഹുസൈന്‍ ഖാന്‍.

തന്‍റെ പിതാവിന് ബിസിനസില്‍ കനത്ത നഷ്ടമുണ്ടായത് സറഫാത് ഹുസൈന്‍ ഖാന്‍ ദുര്‍മന്ത്രവാദം നടത്തിയത് മൂലമാണെന്ന് ആരോപിച്ചായിരുന്നു അബ്ദുള്‍ റസാഖ് സോളങ്കിയുടെ ആക്രമണം. ജനുവരി അഞ്ചിനാണ് സംഭവം നടന്നത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ രാത്രി 10ഓടെയാണ് പ്രതി ഇയാളെ ആക്രമിച്ചത്. കല്ലുകൊണ്ട് തുടരെ തുടരെ തലയിലും മുഖത്തും ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സറഫാത് ഹുസൈന്‍ ഖാന്‍ റോഡില്‍ വീണു.

നാട്ടുകാര്‍ പ്രതിയെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. മൗലാനയെ കൊല്ലാനായിരുന്നു ഉദ്ദേശമെന്ന് പ്രതി സോളങ്കി പോലീസിനോട് പറഞ്ഞു. ലോക്ഡൗണില്‍ ഇയാളുടെ പിതാവിന് റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തില്‍ കനത്ത നഷ്ടം നേരിട്ടു. മൗലാന മന്ത്രവാദം ചെയ്തതാണ് ഇതിന് കാരണമെന്നാണ് സോളങ്കി വിശ്വസിച്ചിരുന്നത്. മൗലാനയുടെ ഒരു കണ്ണിന്‍റെ കാഴ്ചശക്തി നഷ്ടപ്പെട്ടതായും തലക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹം ഐ.സി.യുവില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. തന്‍റെ പിതാവ് ആര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലെന്ന് മൗലാനയുടെ മകന്‍ ജുബിയുള്ള ഹുസൈന്‍ ഖാന്‍ പറഞ്ഞു. പിതാവ് പഠിപ്പിക്കുന്ന മദ്രസയില്‍ സോളങ്കി പതിവായി വരാറുണ്ടായിരുന്നു. പെട്ടെന്നാണ് ഇയാളുടെ സ്വഭാവത്തില്‍ മാറ്റം വന്നതും പിതാവിന് നേരെ ശത്രുതയുണ്ടായതും. ആരോ തെറ്റിദ്ധരിപ്പിച്ചതായാണ് കരുതുന്നതെന്നും ഹുസൈന്‍ ഖാന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...