സഭാതര്‍ക്കം പരിഹരിക്കുന്നതിന് നിയമനിര്‍മാണം നടത്തണമെന്ന ശിപാര്‍ശയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സഭാതര്‍ക്കം പരിഹരിക്കുന്നതിന് നിയമനിര്‍മാണം നടത്തണമെന്ന ശിപാര്‍ശയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍. ഇക്കാര്യം ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റീസ് കെ.ടി തോമസ് കമ്മിഷന്റെ ശിപാര്‍ശ മാധ്യമ വാര്‍ത്തകളില്‍ കണ്ടെന്നും നിയമം നിര്‍മ്മിക്കുന്നുണ്ടോ എന്നും അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് വാക്കാല്‍ ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. ശിപാര്‍ശ സര്‍ക്കാരിന് വിശദമായി പരിശോധിക്കേണ്ടതുണ്ട്. അന്തിമ തീരുമാനമെടുക്കുന്നതിന് വിവിധ തലങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ ആവശ്യമുണ്ടെന്നും കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോതമംഗലം ചെറിയപള്ളി സിആര്‍പിഎഫിന്റെ സഹായത്തോടെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാരും യാക്കോബായ വിഭാഗം പള്ളി വികാരിയും ഏതാനും ഇടവകാംഗങ്ങളും സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസുമാരായ എ.മുഹമ്മദ് മുഷ്താഖും സോഫി തോമസും അടങ്ങുന്ന ബഞ്ചിന്റെ പരിഗണനയിലുള്ളത്. സത്യവാങ്ങ്മൂലം അടുത്ത ദിവസം കോടതി പരിഗണിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...