ഗാസ്സയിൽ ക്രിമിനൽ സംഘങ്ങൾക്ക്​ രൂപം നൽകിയതായി സമ്മതിച്ച്​ ഇസ്രായേൽ

For full experience, Download our mobile application:
Get it on Google Play

​ഗാസ്സ സിറ്റി: ഗാസ്സയിൽ പണവും ആയുധങ്ങളും നൽകി ക്രിമിനൽ സംഘങ്ങൾക്ക്​ രൂപം നൽകിയതായി സമ്മതിച്ച്​ ഇസ്രായേൽ. കിഴക്കൻ റഫ കേന്ദ്രീകരിച്ചാണ്​ സായുധ ക്രിമിനൽ സംഘങ്ങളുടെ പ്രവർത്തനമെന്ന്​ ഇസ്രായേൽ മുൻ പ്രതിരോധ മന്ത്രി അവിഗ്​ദോർ ലീബർമാൻ വെളിപ്പെടുത്തി. പണവും ആയുധങ്ങളും സംഘങ്ങൾക്ക്​ കൈമാറാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു തന്നെയാണ്​ സൈന്യത്തിന്​ നിദേശം നൽകിയതെന്നും ലീബർമാൻ പറഞ്ഞു. ഐഎസ് ​ഭീകരസംഘടനയുമായി ബന്ധമുള്ള യാസിർ അബൂ ശബാബ് വഴിയാണ് ക്രിമിനൽ സംഘങ്ങൾക്ക്​ ​ ആയുധങ്ങൾ കൈമാറിയത്​. ഹമാസിനെ ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണെങ്കിലും ഭാവിയിൽ ക്രിമിനൽ സംഘങ്ങളുടെ വളർച്ച ഇസ്രായേലിന് തന്നെ തിരിച്ചടിയായേക്കുമെന്ന്​ ലീബർമാൻ പറഞ്ഞു. 20​ മാസങ്ങൾ പിന്നിട്ടിട്ടും ഫലസ്​തീൻ ചെറുത്തുനിൽപ്പിനെ അമർച്ച ചെയ്യാൻ കഴിയാത്ത ഇസ്രായേലിൻറെ നിസ്സഹായതയാണ്​ ഇത്തരം നടപടികളിലൂടെ പ്രകടമാകുന്നതെന്ന്​ ഹമാസ്​ പ്രതികരിച്ചു.

ഗാസ്സയിലെ ഇസ്രായേൽ അനുകൂല സായുധ സംഘത്തെ കുറിച്ചുള്ള വാർത്ത ശരിവെച്ച പ്രധാനമന്ത്രി നെതന്യാഹു, ഇത്​ വിവാദമാക്കിയവർ ഹമാസിനെ തുണക്കുന്നവരാണെന്നും കുറ്റപ്പെടുത്തി. അതിനിടെ ഗാ​സ്സ മു​ന​മ്പി​ൽ അ​ടി​യ​ന്ത​ര​ വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു. എ​ൻ രക്ഷാസമിതിയി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം യു എസ്​ വീറ്റോയെ തുടർന്ന്​ പരാജയപ്പെട്ടെങ്കിലും പൊതുസഭയിലും ലോക രാജ്യങ്ങളെ അണിനിരത്താനുള്ള നീക്കം ശക്​തമാണ്​. പ്രമേയം വീറ്റോ ചെയ്ത യു. എ​സ് ന​ട​പ​ടി​യെ രക്ഷാസമിതിയിലെ അം​ഗ രാ​ജ്യ​ങ്ങ​ളും ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചു. ഗാസ്സയിൽ ഇസ്രായേലിൻറെ ആക്രമണവും ഉപരോധവും ശക്​തമായി തുടരുകയാണ്​. ഗാസ്സ സിറ്റിയിലെ അഹ്‍ലി ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നാല് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. ഇതോടെ ഗാസ്സയിൽ ഇസ്രായേൽ കൊന്നുതള്ളിയ മാധ്യമ പ്രവർത്തകരുടെ എണ്ണം 225 ആയി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...

ഫിലിപ്പീൻസിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചു ; അഞ്ച് മരണം

0
പലാവൻ: ഫിലിപ്പീൻസിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം സർവീസ് നടത്തുകയായിരുന്ന ഫെറിയിൽ ഉണ്ടായ...

ചിറയിൻകീഴ് കയ്യാങ്കളി: ‘പാർട്ടിക്ക് നാണക്കേട് ഉണ്ടായ വിഷയം’ ; രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്ന്...

0
തിരുവവന്തപുരം : ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ ശക്തമായ നടപടി വേണമെന്ന്...

മാസപ്പടി കേസ് : ഇഡി റിപ്പോർട്ടിൽ നിയമോപദേശം തേടി ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ സംബന്ധിച്ച്...