അധ്യാപിക ചാലക്കുടി പുഴയില്‍ വീണു മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി : തീവണ്ടിയില്‍ നിന്നും അധ്യാപിക ചാലക്കുടി പുഴയില്‍ വീണു മരിച്ച സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ചെറുതുരുത്തി ഗവ. ഹയര്‍സെക്കണ്ടറി അധ്യാപിക സിന്തോള്‍ (40) ആണ് മരിച്ചത്. ട്രെയിനില്‍ നിന്നും യുവതി ചാടുന്നത് കണ്ട യുവാവാണ് പോലീസിനെ വിവരം അറിയിച്ചത്. കോഴിക്കോട് നിന്ന് സ്ഥലം മാറി മൂന്നു ദിവസം മുമ്പാണ് സിന്തോള്‍ ചെറുതുരുത്തിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ബേപ്പൂര്‍ ഗവ. സ്‌കൂള്‍ അധ്യാപികയായിരുന്നു. ചാലക്കുടി തിരുത്തിപറമ്പ് സ്വദേശിയാണ് സിന്തോള്‍. വാടക വീട് തരപ്പെടുന്നതുവരെ ചാലക്കുടിയിലെ വീട്ടില്‍ നിന്നും ജോലിക്ക് പോയി വരാനായിരുന്നു തീരുമാനം.

വീട്ടുകാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. നിലമ്പൂരില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ ബുധനാഴ്ച രാത്രി എഴ് മണിക്ക് ചാലക്കുടി പാലത്തിലെത്തിയപ്പോഴാണ് സിന്തോള്‍ പുഴയിലേക്ക് ചാടിയത്. ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങേണ്ടിയിരുന്ന സിന്തോള്‍ അവിടെയിറങ്ങാതെ സ്റ്റേഷന്‍ കഴിഞ്ഞുവരുന്ന ചാലക്കുടി പുഴയിലേക്ക് ചാടുകയായിരുന്നു. അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലില്‍ അന്നനാട് കുടുങ്ങപ്പുഴ അമ്പലക്കടവ് പരിസരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിന്റെ ആത്മഹത്യ ; ഡോക്ടർ എംകെ റാമിനെ ഇനിയും കണ്ടെത്താൻ കഴിഞ്ഞില്ല

0
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട...

സമരം 21-ാം ദിനം : സോനം വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി വഷളായി ; ആശുപത്രിയിൽ പ്രവേശിപ്പിച്ച്...

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട്...

പെൺകുട്ടികളെ നിരന്തരം ശല്യംചെയ്തു : സ്ഥലത്തെത്തിയ സിഐക്ക് നേരെ അസഭ്യവർഷവും ആക്രമണവും ; യുവാവ്...

0
കൊച്ചി : പെൺകുട്ടികളെ ശല്യം ചെയ്യുന്നുവെന്ന പരാതിയിൽ പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസ്...

കെ എസ് യു പ്രസിഡന്റിന് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ കെ എസ് യു പ്രസിഡന്റ് അലോഷ്യസ്...