സിറിയയിൽ ഇസ്രായേൽ ആക്രമണം ; ഇറാൻ റവല്യൂഷനറി ഗാർഡിലെ നാലുപേർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

സിറിയൻ : തലസ്ഥാനമായ ഡമസ്കസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ തങ്ങളുടെ നാല് സൈനിക ഉപദേഷ്ടാക്കൾ കൊല്ലപ്പെട്ടതായി ഇറാനിയൻ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് സേന (ഐ.ആർ.ജി.സി) അറിയിച്ചു. സിറിയൻ സൈനികനും കൊല്ലപ്പെട്ടു. ഡമസ്‌കസിന്റെ പടിഞ്ഞാറ് അൽ-മസക്ക് സമീപമുള്ള റെസിഡൻഷ്യൽ കെട്ടിടത്തെ ലക്ഷ്യമിട്ടാണ് ശനിയാഴ്ച ഇസ്രായേൽ ആക്രമണം നടത്തിയത്. ഇറാൻ റവലൂഷനറി ഗാർഡിന്റെ ഇന്റലിജൻസ് യൂനിറ്റാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ഹൊജ്ജതോല്ല ഒമിദ്വാർ, അലി അഗസാദെ, ഹുസൈൻ മുഹമ്മദി, സെയ്ദ് കരീമി എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. നാല് നില കെട്ടിടം പൂർണമായും തകർന്നു. അതേസമയം, ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ ഭാഗത്തു നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ മാസം, ഡമസ്‌കസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ സിറിയയിലെ ദീർഘകാല ഐ.ആർ.ജി.സി ഉപദേശകനായിരുന്ന ഇറാൻ ജനറൽ സയ്യിദ് റാസി മൗസാവി കൊല്ലപ്പെട്ടിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടി ശ്വേതാ മേനോന്റെ ഹർജിയിൽ കക്ഷി ചേരണമെന്ന നടി അൻസിബയുടെ അപേക്ഷ തള്ളി

0
കൊച്ചി: നടി ശ്വേതാ മേനോന്റെ ഹർജിയിൽ കക്ഷി ചേരണമെന്ന നടി അൻസിബയുടെ...

ഡോ. എം പി പരമേശ്വരന്റെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായ ഡോ. എം പി...

താനുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി എം എല്‍ അശ്വിനി

0
കാസര്‍ഗോഡ്: താനുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി ബിജെപി കാസര്‍ഗോഡ്...

കാവേരി തർക്കം ; കർണാടകത്തിന് വീണ്ടും തിരിച്ചടി

0
ചെന്നൈ: കാവേരി തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ കർണാടകത്തിന് വീണ്ടും തിരിച്ചടി....