സിറിയയിലെ സൈനിക ആസ്ഥാനത്തിന് നേരെ ഇസ്രയേല്‍ ആക്രമണം

For full experience, Download our mobile application:
Get it on Google Play

ഡമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ ഇസ്രയേല്‍ ആക്രമണം. ഡമാസ്‌കസിലെ സൈനിക ആസ്ഥാനത്തിനും പ്രതിരോധ മന്ത്രാലയത്തിനും നേരെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്വെയ്ദയില്‍ ആക്രമണം തുടരുന്നതിനിടെയാണ് ഇസ്രയേല്‍ ഡമാസ്‌കസിലും ആക്രമണം നടത്തിയിരിക്കുന്നത്. ഡമാസ്‌കസില്‍ പലയിടത്തും സ്‌ഫോടനം നടന്നെന്നാണ് റിപ്പോര്‍ട്ട്. തെക്കന്‍ സിറിയയിലെ ഡ്രൂസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് സിറിയ ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് ഇസ്രയേല്‍ ഡമാസ്‌കസിലെ സൈനിക ആസ്ഥാനത്തിനു നേരെ ആക്രമണം നടത്തിയത്.

സൈനിക ആസ്ഥാനത്തിന്റെ പ്രധാന കവാടം അടക്കം ഷെല്ലാക്രമണത്തില്‍ തകര്‍ന്നുവെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. വെടിനിര്‍ത്തല്‍ കരാറുണ്ടായിരുന്ന സ്വെയ്ദ പ്രദേശത്ത് സിറിയന്‍ ഭരണകൂടവും ഡ്രൂസ് വിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 250-ലധികം പേര്‍ മരിച്ചെന്ന് ഇസ്രയേല്‍ ആരോപിച്ചു. സിറിയയില്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടം വീണതിനുശേഷം ആഭ്യന്തര യുദ്ധം അവസാനിച്ചെങ്കിലും പുതിയ സര്‍ക്കാരിന്റെ ഭരണപരിഷ്‌കാരങ്ങള്‍ മതന്യൂനപക്ഷങ്ങളുടെ എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്. തെക്കന്‍ സിറിയയിലെ ഡ്രൂസ് വിഭാഗക്കാര്‍ ഭരണവിരുദ്ധ വികാരമുളളവരാണ്. ഇവരെ സംരക്ഷിക്കാനെന്ന പേരിലാണ് ഇസ്രയേല്‍ ഇപ്പോള്‍ സിറിയന്‍ സൈനിക ആസ്ഥാനം ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...