ജറൂസലം: കഴിഞ്ഞദിവസം ആശുപത്രിയിൽനിന്ന് ഗുരുതര പരിക്കേറ്റവരെ കൊണ്ടുപോയ ആംബുലൻസുകൾ ബോംബിട്ട ഇസ്രായേൽ ഗസ്സയിലെ യു.എൻ സ്കൂളും ബോംബുവർഷത്തിൽ തകർത്തു. ജബലിയ അഭയാർഥി ക്യാമ്പിലെ അൽഫഖൂറ സ്കൂളിനു നേരെയാണ് ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബിട്ടത്. ആയിരങ്ങൾ അഭയംതേടിയതായിരുന്നു ഈ സ്കൂൾ. 20 പേരുടെ മരണം സ്ഥിരീകരിച്ച സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. വടക്കൻ ഗസ്സയിലെ അൽസഫ്താവിയിൽ മറ്റൊരു സ്കൂൾ ആക്രമിച്ച് മണിക്കൂറുകൾക്കകമാണ് തുടർച്ചയായ രണ്ടാം ആക്രമണം. ഗസ്സയിലെ അൽഅസ്ഹർ സർവകലാശാലക്കുനേരെയും ശനിയാഴ്ച ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബുകൾ വർഷിച്ചു. ഇവിടെ എത്രപേർ കൊല്ലപ്പെട്ടെന്ന് വ്യക്തമല്ല. നേരത്തെ ഗസ്സ ഇസ്ലാമിക് സർവകലാശാലയും അൽഅഖ്സ സർവകലാശാലയും ആക്രമിക്കപ്പെട്ടിരുന്നു. യു.എന്നിനു കീഴിലെ 50ഓളം കെട്ടിടങ്ങൾക്കുനേരെ ഇതിനകം ഇസ്രായേൽ ആക്രമണം നടത്തിയിട്ടുണ്ട്. ഇതിൽ ഗസ്സയിൽ മാത്രം 112,000 പേർ അഭയം തേടിയ 25 കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033