ഗസ്സയിൽ ബഹുനില കെട്ടിടങ്ങളും താമസ കേന്ദ്രങ്ങളും തകർത്ത് ഇസ്രായേൽ

For full experience, Download our mobile application:
Get it on Google Play

ഗസ്സ സിറ്റി: ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. ബഹുനില കെട്ടിടങ്ങളും താമസ കേന്ദ്രങ്ങളും ഇസ്രായേൽ തകർത്തു. ഇന്നലെമാത്രം 67 പേരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗസ്സ സിറ്റി കീഴടക്കാൻ കൂടുതൽ ശക്​തമായ ആക്രമണങ്ങൾക്ക്​ ഒരുങ്ങുകയാണെന്ന്​ ഇസ്രായേൽ സേന അറിയിച്ചു. ആക്രമണം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ലക്ഷക്കണക്കിന്​ ഫലസ്തീനികളോട്​ തെക്കൻ ഗസ്സയിലേക്ക്​ ഒഴിഞ്ഞു പോകാനാണ്​ സേന നിർദേശിച്ചിരിക്കുന്നത്​. ഗസ്സ സിറ്റിയിലെ മറ്റൊരു ബഹുനില കെട്ടിടം കൂടി ഇസ്രായേൽ ബോംബിട്ട്​ തകർത്തു. ഇവിടെയുള്ള താമസക്കാരോട്​ ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ട്​ മണിക്കൂറുകൾക്കകമാണ്​ ബോംബിങ്​ നടന്നത്​. 67 പേരെയാണ്​ ഇന്നലെ ഇസ്രായേൽ കൊന്നുതള്ളിയത്​. ഇവരിൽ പകുതിയിലേറെ പേരും ഗസ്സ സിറ്റിയിലുള്ളവരാണ്​.

സഹായം തേടിയെത്തിയവർക്ക്​ നേരെ നടന്ന വെടിവെപ്പിൽ 20 പേരാണ്​ കൊല്ലപ്പെട്ടത്​. വാസകേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകർത്ത്​ ജനങ്ങളെ പുറന്തള്ളാനുള്ള ആസൂത്രിത നീക്കമാണ്​ അരങ്ങേറുന്നത്​. ഇസ്രായേൽ നടത്തുന്ന ആക്രമണം ഫലസ്തീനികൾക്കിടയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ മുന്നറിയിപ്പ് നൽകി. അതിനിടെ അമേരിക്ക ഹമാസുമായി വളരെ തീവ്രമായ ചർച്ചയിലാണെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് പറഞ്ഞു. ബന്ദികളെ പിടിച്ചുവെക്കുന്നത് തുടർന്നാൽ സ്ഥിതി ദുഷ്കരവും മോശവുമാകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഗസ്സയിൽ നടത്തുന്ന വംശഹത്യ അവസാനിപ്പിച്ച്​ ഇസ്രായേൽ സൈന്യം പിൻവാങ്ങിയാൽ മുഴുവൻ ബന്ദികളെയും കൈമാറുമെന്ന്​ ഹമാസ്​ ആവർത്തിച്ചു. ബന്ദികളുടെ ജീവൻ അപകടത്തിലാക്കുന്ന ആക്രമണ പദ്ധതി ഉപേക്ഷിച്ച്​ ഹമാസുമായി ഉടൻ കരാറിൽ എത്തണം എന്നാവശ്യപ്പെട്ട്​ ഇസ്രായേൽ നഗരങ്ങളിൽ വൻ പ്രതിഷേധ റാലികൾ നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി പുതിയ സ്പോൺസർഷിപ്പ് പദ്ധതി ആരംഭിച്ചു

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം...

റാന്നി തോട്ടമൺകാവ് ഭഗവതിക്ഷേത്രത്തില്‍ അംബാ യാഗം ഒക്ടോബര്‍ ഒന്‍പതിന് ആരംഭിക്കും : സ്വാഗത സംഘം...

0
റാന്നി : റാന്നി തോട്ടമണ്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ഒക്ടോബർ ഒന്‍പത് മുതൽ...

ഏഷ്യൻ ​ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്...

0
ഡൽഹി: ഏഷ്യൻ ​ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം...

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഇ.എന്‍.ടി ഡോക്ടറില്ല : രോഗികള്‍ പ്രതിസന്ധിയില്‍

0
അടൂര്‍ : ഒരു മാസത്തോളമായി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഇ.എന്‍.ടി ഡോക്ടറുടെ സേവനം...