നേതാക്കളുൾപ്പെടെ ഹിസ്‌ബുല്ലയുടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്രയേൽ

For full experience, Download our mobile application:
Get it on Google Play

ടെൽഅവീവ്: നാലു ദിവസത്തിനിടെ നേതാക്കളുൾപ്പെടെ 250 ഹിസ്ബുല്ല സായുധസേനാംഗങ്ങളെ വധിച്ചതായി ഇസ്രയേൽ സൈന്യം. അഞ്ച് ബറ്റാലിയൻ കമാൻഡർമാരെയും പത്ത് കമ്പനി കമാന്‍ഡർമാരെയും ആറ് പ്ലാറ്റൂൺ കമാന്‍ഡർമാരെയും വധിച്ചതായി സൈ‌ന്യം വ്യക്തമാക്കി. രണ്ടായിരത്തിലധികം സൈനിക കേന്ദ്രങ്ങളും തകർത്തു. ഹിസ്ബുല്ല നേതാവ് മുഹമ്മദ് റാഷിദ് സഖാഫിയെ കഴിഞ്ഞ ദിവസം വധിച്ചതായി ഇസ്രയേൽ സൈന്യം പറഞ്ഞു. ബെയ്റൂട്ടിൽ നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് റാഷിദ് സഖാഫിയെ വധിച്ചത്. 2000 മുതൽ ഹിസ്ബുല്ലയുടെ ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ മേധാവിയാണ്. ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ ഇസ്രയേൽ കഴിഞ്ഞ മാസം അവസാനം കൊലപ്പെടുത്തിയിരുന്നു. തെക്കൻ ലബനനിലെ ബെയ്റൂട്ടിൽ നടത്തിയ ബോംബാക്രമണങ്ങളിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടത്. 32 വർഷമായി ഹിസ്ബുല്ലയുടെ മേധാവിയായിരുന്നു ഹസൻ നസ്റല്ല. വെള്ളിയാഴ്ച രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ അധികൃതർ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജർമ്മനിയിൽ ഷെഫ് ഒഴിവുകൾ : നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്‍റിലേക്ക് ആഗസ്റ്റ് 9 വരെ അപേക്ഷിക്കാം

0
തിരുവനന്തപുരം : ജർമ്മനിയിൽ ഷെഫ് തസ്തികയിലെ 20 ഒഴിവുകളിലേക്ക് സംസ്ഥാന സർക്കാർ...

ചിറ്റാറില്‍ 9 വയസ്സുകാരിയെ പീഡിപ്പിച്ച 66 കാരൻ പിടിയിൽ

0
ചിറ്റാർ : ഒന്‍പതു വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിന്...

കേരളത്തിൽ സ്വർണ വില കുതിക്കുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു...