കാസ്പിയൻ കടലിലുള്ള ഇറാന്റെ നാവിക കപ്പൽ സംവിധാനം തകർത്തെന്ന് ഇസ്രയേൽ

For full experience, Download our mobile application:
Get it on Google Play

ടെൽ അവീവ് : കാസ്പിയൻ കടലിലുള്ള ഇറാന്റെ നാവിക ആസ്തികൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ശക്തമായ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ പ്രതിരോധ സേന. ഇറാന്റെ മിസൈൽ കപ്പലുകൾ, സപ്പോർട്ട് വെസ്സലുകൾ, ഗാർഡ് കപ്പലുകൾ എന്നിവ ആക്രമിക്കപ്പെട്ടു. കൂടാതെ കപ്പലുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്ന കേന്ദ്രങ്ങളും ഒരു കമാൻഡ് സെന്ററും തകർത്തതായാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഇസ്രയേൽ സൈന്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് വടക്കൻ ഇറാനിലെ കാസ്പിയൻ കടലിൽ ഇത്തരമൊരു ആക്രമണം നടത്തുന്നത്. കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ ഇറാനിലുടനീളം 200ലധികം സൈനിക കേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമിച്ചതായി സൈനിക വക്താവ് ലെഫ്റ്റനന്റ് കേണൽ നദവ് ഷോഷാനി അറിയിച്ചു.

പടിഞ്ഞാറൻ ഇറാനിലെ സനന്ദജ് വിമാനത്താവളത്തിൽ വെച്ച് ഇറാന്റെ ഒരു MI-17 ഹെലികോപ്റ്റർ ഇസ്രയേൽ വ്യോമസേന നശിപ്പിച്ചു. ഇസ്രയേലിനും യുഎസ് താവളങ്ങൾക്കും എതിരെ ഇറാൻ ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’ എന്ന പേരിൽ ആക്രമണം തുടരുകയാണ്. ബുധനാഴ്ച വരെ ഏകദേശം 63 തരംഗങ്ങളിലായി മിസൈലുകളും ഡ്രോണുകളും ഇറാൻ പ്രയോഗിച്ചതായാണ് റിപ്പോർട്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...