ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്താൻ ഇറാൻ

For full experience, Download our mobile application:
Get it on Google Play

ടെഹ്റൻ : ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്താൻ ഇറാൻ നീക്കം തുടങ്ങുന്നു. കപ്പൽ ഗതാഗതം, ഇന്ധന കൈമാറ്റം, ഭക്ഷ്യവിതരണം എന്നിവയ്ക്കായി ഈ പാത ഉപയോഗിക്കുന്ന രാജ്യങ്ങളിൽ നിന്ന് നിശ്ചിത തുക ഈടാക്കാനുള്ള ബിൽ ഇറാൻ പാർലമെന്റിന്റെ പരിഗണനയിലാണെന്ന് ഇറാനിയൻ സ്റ്റുഡന്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. യുദ്ധാനന്തരം ഹോർമുസ് കടലിടുക്കിൽ പുതിയ ഗതാഗത നിയമങ്ങൾ നിലവിൽ വരുമെന്ന് ഇറാന്റെ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് വ്യക്തമാക്കി. പ്രധാനമായും ഇറാനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളെ ലക്ഷ്യം വെച്ചാണ് ഈ നീക്കം. തങ്ങളുടെ ശത്രുരാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ ആഗോള തലത്തിൽ നയതന്ത്ര സമ്മർദ്ദം ചെലുത്താനാണ് ഇറാൻ ലക്ഷ്യമിടുന്നത്.

ലോകത്തിലെ എണ്ണ കയറ്റുമതിയുടെ ജീവനാഡിയാണ് ഹോർമുസ് കടലിടുക്ക്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങൾ തങ്ങളുടെ പെട്രോളിയം ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ ഈ പാതയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇവിടെ നിന്നുള്ള കയറ്റുമതിയുടെ 80 ശതമാനവും ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കാണ് എത്തുന്നത്. ഫെബ്രുവരി മുതൽ ഇരുപതോളം കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ, പുതിയ ടോൾ കൂടി ഏർപ്പെടുത്തുന്നത് ഇൻഷുറൻസ് നിരക്കുകൾ വർദ്ധിക്കാനും ഇന്ധനവില കുതിച്ചുയരാനും കാരണമാകും. ഇറാന്റെ ഈ നീക്കം ആഗോള വിതരണ ശൃംഖലയെ തകിടം മറിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചരക്ക് നീക്കത്തിനുള്ള ചെലവ് വർദ്ധിക്കുന്നത് ആഗോളതലത്തിൽ വിലക്കയറ്റത്തിന് ഇടയാക്കിയേക്കാം. അമേരിക്കയും ഇസ്രയേലുമായുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഹോർമുസിലെ ഈ പുതിയ നീക്കം പശ്ചിമേഷ്യൻ പ്രതിസന്ധിയെ കൂടുതൽ സങ്കീർണ്ണമാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...