വീണ്ടും അഭയാർഥികളെ കൊന്നൊടുക്കി ഇസ്രായേൽ: ജബലിയയിൽ 18 പേർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ഗസ്സ സിറ്റി: അധിനിവേശ വെസ്റ്റ്ബാങ്കിലെ അഭയാർഥി ക്യാമ്പിൽ ഏഴുപേരെ കൊലപ്പെടുത്തിയതിന് പിന്നാലെ, ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിലും ഇസ്രായേൽ നരനായാട്ട്. ഇവിടെ 18 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗസ്സ സിറ്റിക്ക് വടക്ക് സ്ഥിതിചെയ്യുന്ന ജബലിയ ക്യാമ്പിന് നേരെ ഇസ്രായേൽ ​​സേന നടത്തിയ വ്യോമാക്രമണത്തിലാണ് 18 പേർ മരിച്ചത്. നിരവധി വീടുകൾ ആക്രമണത്തിൽ തകർന്നു. ധാരാളം പേർക്ക് പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു. ഗസ്സ മുനമ്പിലെ എട്ട് അഭയാർഥി ക്യാമ്പുകളിൽ ഏറ്റവും വലുതാണ് ജബലിയ ക്യാമ്പ്.

1.4 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ക്യാമ്പിൽ 1,16,000 രജിസ്റ്റർ ചെയ്ത അഭയാർഥികൾ താമസിക്കുന്നതായി ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സഭ ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) വ്യക്തമാക്കുന്നു. ഗസ്സയ്ക്കും ഇസ്രായേലിനും ഇടയിലുള്ള എറെസ് അതിർത്തിയോട് ​ചേർന്ന് സ്ഥിതിചെയ്യുന്ന ക്യാമ്പ് കൂടിയാണിത്. നേരത്തെ വെസ്റ്റ്ബാങ്കിലെ തൂൽകർമിലുള്ള നൂർ ഷംസ് അഭയാർഥി ക്യാമ്പിൽ നാലുപേരെയും തൂൽകർമ് ടൗൺ, ബുദ്രസ് ടൗൺ, ബെത്‌ലഹേമിലെ ദെയ്‌ഷെ അഭയാർത്ഥി ക്യാമ്പ് എന്നിവിടങ്ങളിൽ ഒരോരുത്തരെ വീതവും ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...