തെക്കന്‍ ലെബനനില്‍ വ്യോമാക്രമണം ; ഹിസ്ബുള്ളയുടെ നിരവധി ഉന്നത ഫീല്‍ഡ് കമാന്‍ഡര്‍മാരെ വധിച്ചെന്ന് ഇസ്രയേല്‍

For full experience, Download our mobile application:
Get it on Google Play

ടെല്‍ അവീവ്: തെക്കന്‍ ലെബനനില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഹിസ്ബുള്ളയുടെ നിരവധി ഉന്നത ഫീല്‍ഡ് കമാന്‍ഡര്‍മാരെ വധിച്ചെന്ന് ഇസ്രയേല്‍. അയ്മാന്‍ മുഹമ്മദ് നബുല്‍സി, ഹജ്ജ് അലി യൂസഫ് സലാഹ്, മുഹമ്മദ് മൂസ സലാഹ് എന്നീ പ്രമുഖ ഹിസ്ബുള്ള നേതാക്കള്‍ രണ്ട് വ്യത്യസ്ത വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. ഇസ്രയേലിനെതിരെ നിരവധി ആക്രമണങ്ങള്‍ നടത്തിയവരാണ് കൊല്ലപ്പെട്ടതെന്നും പ്രതിരോധ സേന വ്യക്തമാക്കി. തെക്കന്‍ ലെബനനിലെ ഖിയാം മേഖലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പ്രമുഖ ഹിസ്ബുള്ള കമാന്‍ഡറായ മുഹമ്മദ് മൂസ സലാഹ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. ഗോലാന്‍ കുന്നുകള്‍, അപ്പര്‍ ഗലീലി എന്നിവയുള്‍പ്പെടെ ഇസ്രായേലിലെ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് 2,500-ലധികം റോക്കറ്റുകള്‍ വിക്ഷേപിക്കുകയും തെക്കന്‍ ലെബനനിലെ ഇസ്രയേല്‍ പ്രതിരോധ സേനയ്ക്കെതിരായ ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തയാളാണ് മുഹമ്മദ് മൂസ സലാഹ് എന്ന് ഇസ്രയേല്‍ അറിയിച്ചു.

ഹിസ്ബുള്ളയുടെ ആന്റി ടാങ്ക് മിസൈല്‍ യൂണിറ്റിന് നേതൃത്വം നല്‍കിയ അയ്മാന്‍ മുഹമ്മദ് നബുള്‍സി കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഉയര്‍ന്ന റാങ്കിലുള്ള ഹിസ്ബുല്ല ആന്റി ടാങ്ക് കമാന്‍ഡറാണ് അയ്മാന്‍ മുഹമ്മദ് നബുള്‍സി. ഹിസ്ബുള്ളയുടെ മറ്റൊരു ഫീല്‍ഡ് കമാന്‍ഡര്‍ ഹജ്ജ് അലി യൂസഫ് സലാഹ്, ഗജര്‍ മേഖലയ്ക്ക് ചുറ്റുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച മറ്റൊരു മുതിര്‍ന്ന കമാന്‍ഡര്‍ എന്നിവരെയും വ്യോമാക്രമണങ്ങളില്‍ വധിച്ചതായി ഇസ്രയേല്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...