ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണത്തിൽ നടുങ്ങി ഇസ്രയേൽ

For full experience, Download our mobile application:
Get it on Google Play

ടെൽഅവീവ്: ഇസ്രയേൽ തലസ്ഥാനത്ത് ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണം. വടക്കൻ ഇസ്രയേലി നഗരമായ ഷ്ഫറാമിലാണ് ഹിസ്ബുള്ളയുടെ റോക്കറ്റുകൾ പതിച്ചത്. പ്രാദേശിക സമയം അർധരാത്രിയിലാണ് റോക്കറ്റ് ആക്രമണമുണ്ടായത്. നൂറിലധികം റോക്കറ്റുകളാണ് വടക്കൻ ഇസ്രയേൽ ലക്ഷ്യമാക്കി ഹിസ്ബുള്ള തൊടുത്തുവിട്ടത്. റോക്കറ്റുകളിലൊന്ന് പ്രധാന നഗരമായ ടെൽ അവീവിൽ പതിച്ചു. അടിയന്തര മുന്നറിയിപ്പ് സൈറൺ മുഴങ്ങിയതിന് പിന്നാലെ നഗരമധ്യത്തിൽ വലിയ തീ ആളിപ്പടരുകയായിരുന്നു. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു. 41കാരിയായ സഫാ അവദ് ആണ് മരിച്ചത്. 17 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 41കാരിയുടെയും നാലു വയസുകാരന്‍റെയും നില ഗുരുതരമാണ്. 56 പേർ ചികിത്സയിലുണ്ട്. ഇതിൽ 18 പേർ കുട്ടികളാണ്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മൂന്നു നില കെട്ടിടത്തിലാണ് റോക്കറ്റ് പതിച്ചത്.

കൂടാതെ, നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകളുണ്ടായെന്ന് ടൈംസ് ഓഫ് ഇസ്രയേലും വൈനെറ്റ് ന്യൂസും റിപ്പോർട്ട് ചെയ്തു. നവംബർ ഏഴിന് ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലെ ബിലു സൈനിക കേന്ദ്രം ലക്ഷ്യമിട്ട് ഹിസ്ബുള്ള ആക്രമണം നടത്തിയിരുന്നു. ഇസ്രയേൽ തുറമുഖ നഗരമായ ഹൈഫക്കും ടെൽ അവീവിന് സമീപത്തെ വിമാനത്താവളത്തിന് നേരെയും ഹിസ്ബുള്ള ആക്രമണം നടത്തിയിട്ടുണ്ട്.ടെൽ അവീവിനു കിഴക്കുള്ള ബ്നെ ബ്രാക്കിൽ ഒരു ബസിൽ റോക്കറ്റ് ഇടിച്ചതായി ഇസ്രായേൽ മാധ്യമം റിപ്പോർട്ട് ചെയ്തു. ബെൻ ഗുറിയോൺ വിമാനത്താവളത്തിലെ വ്യോമഗതാഗതവും താൽക്കാലികമായി നിർത്തിവച്ചു. രാജ്യത്തിൻ്റെ വടക്ക് ഭാഗത്തുള്ള ഹൈഫ നഗരത്തിലും മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ സിസേറിയയിലെ വീട്ടിന് നേരെയും ഹിസ്ബുള്ള ഡ്രോൺ ആക്രമണം നടത്തിയിട്ടുണ്ട്. നെതന്യാഹുവിന്റെ കിടപ്പുമുറിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സ്‌ഫോടനത്തിൽ ഒരു മുറിയുടെ ജനൽ ചില്ല് തകർന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...