ഗാസ്സയ്ക്കുമേൽ ക്രൂരത അഴിച്ചുവിട്ട് ഇസ്രായേൽ ; 24 മണിക്കൂറിനിടെ 75 മരണം

For full experience, Download our mobile application:
Get it on Google Play

തെൽ അവിവ്: കൊടും പട്ടിണിയുടെ പിടിയിലമർന്ന ഗാസ്സക്കുമേൽ ക്രൂരതാണ്ഡവം തുടർന്ന്​ ഇസ്രായേൽ സേന. ഇന്നലെ കൊല്ലപ്പെട്ടത്​ 75 ഫലസ്തീനികളാണ്. ഭക്ഷണം തേടിയെത്തിയവർക്ക്​ നേരെ നടന്ന വെടിവെപ്പിൽ 5പേരാണ് കൊല്ലപ്പെട്ടത്. അതിനിടെ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ബന്ദിയുടെ ചിത്രം ഹമാസ് പുറത്തുവിട്ടു. ​അന്തർദേശീയ സമൂഹത്തിന്‍റെ എതിർപ്പും പ്രതിഷേധവും വകവെക്കാതെ ഗാസ്സയിൽ ആക്രമണം വ്യാപിപ്പിച്ച്​ ഇസ്രായേൽ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 75 ഫലസ്തീനികളാണ്​​ ഇന്നലെ കൂട്ടക്കുരുതിക്കിരയായത്​. താൽക്കാലിക ഭക്ഷ്യവിതരണത്തിനായി ഇസ്രായേലും അമേരിക്കയും ആരംഭിച്ച ഗാസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ കേന്ദ്രത്തിനു മുന്നിലെത്തിയ ഫലസ്തീനികൾക്കു നേരെ നടന്ന വെടിവെപ്പിൽ 5 പേർ കൊല്ലപ്പെട്ടു. ഭക്ഷ്യവിതരണം നിർത്തിവെച്ചത്​ അറിയാതെ ഇവിടേക്കെത്തിയതായിരുന്നു ഈ പട്ടിണിപ്പാവങ്ങൾ.

കഴിഞ്ഞ ആഴ്ച നടന്ന വെടിവെപ്പ്​ സംഭവങ്ങളിൽ 110 പേർ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്തിരുന്നു. അതിനിടെ ആക്രമണത്തിൽ പരിക്കേറ്റ ഇസ്രായേൽ ബന്ദി മതാൻ സൻഗോക്കറിന്‍റെ ചിത്രം ഹമാസ് പുറത്തുവിട്ടു. ഇയാളെ രക്ഷിക്കാനുള്ള ഇസ്രായേൽ സേനയുടെ നീക്കമാണ്​ പരിക്കേൽക്കാൻ കാരണമെന്ന്​ ഹമാസ്​ അറിയിച്ചു. നെതന്യാഹു തുടരുന്ന ആക്രമണ നടപടികൾ ബന്ദികളുടെ ജീവൻ കൂടുതൽ അപകടത്തിലാക്കിയതായി ബന്​ധുക്കൾ കുറ്റപ്പെടുത്തി. ബന്ദികളുടെ മോചനത്തിന്​ ഉടൻ വെടിനിർത്തൽ കരാർ വേണമെന്ന്​ ഇ​സ്രായേൽ ഡമോക്രാറ്റിക്​ അലയൻസ്​ നേതാവ്​ യായിർ ഗൊലാൻ ആവശ്യപ്പെട്ടു.

ഹമാസിനെ അമർച്ച ചെയ്യാനും ബന്ദികളുടെ മോചനത്തിനും ഇസ്രായേലിനൊപ്പം നിലയുറപ്പിക്കുമെന്ന്​ യുഎസ്​ സ്​​റ്റേറ്റ്​ സെക്രട്ടറി മാർകോ റൂബിയോ പറഞു.ഇസ്രായേൽ ഉപരോധം ലംഘിക്കാൻ ഫ്രീഡം ​ഫ്​ളോട്ടിലയുടെ ഭാഗമായി ഇറ്റലിയിൽ നിന്ന്​ പുറപ്പെട്ട പ്രതീകാത്​മക സഹായ കപ്പൽ മെഡ്​ലീൻ ഗാസ്സ തീരത്തോട്​ അടുക്കുന്നതായി സംഘാടകർ അറിയിച്ചു. പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുംബർഗ്​ ഉൾപ്പെടെ 12 ആക്​റ്റിവിസ്റ്റുകളാണ്​ കപ്പലിലുള്ളത്​. ബലം പ്രയോഗിച്ച്​ കപ്പൽ തടയാൻ ഇസ്രായേൽ സേന തയാറെടുക്കുന്നതായും റിപ്പോർട്ടുണ്ട്​.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാട്ടാക്കടയിലെ ക്ഷേത്രത്തിൽ മോഷണം ; തെളിവായി സിസിടിവി ദൃശ്യങ്ങൾ ; പ്രതി പിടിയിൽ

0
തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ. വിളവൂർക്കൽ സ്വദേശി ദീപു...

കനത്ത മഴ : ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട് ; 8 ജില്ലകളിലെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....

വയോധികയുടെ കഴുത്തിൽ നിന്ന് അഞ്ചരപ്പവന്‍റെ സ്വർണമാല പൊട്ടിച്ചെടുത്തു ; പ്രതി പിടിയിൽ

0
ഇടുക്കി: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ കഴുത്തിൽ നിന്ന് അഞ്ചരപ്പവൻ തൂക്കമുള്ള സ്വർണമാല...

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്‍റെ മരണം ; ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

0
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം...