ഗസ്സയിലെ ആശുപത്രികൾക്കു നേരെയുള്ള സൈനിക നടപടി തുടരു​മെന്ന്​ ഇസ്രായേൽ

For full experience, Download our mobile application:
Get it on Google Play

തെല്‍ അവിവ്: ഗസ്സയിലെ അൽ-ശിഫ ഉൾപ്പെടെ ആശുപത്രികൾക്കു നേരെയുള്ള സൈനിക നടപടി തുടരു​മെന്ന്​ ഇസ്രായേൽ സൈന്യം. ആശുപത്രിക്കടിയിലെ ബങ്കറുകൾ സൈനിക താവളങ്ങളാണെന്ന ​നുണ പ്രചാരണം ​പൊളിഞ്ഞിട്ടും ഫലസ്തീൻ ജനതക്കെതിരായ ഉൻമൂലന നടപടികളാണ്​ അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ തുടരുന്നതെന്ന്​ ഹമാസ്​ കുറ്റപ്പെടുത്തി. ഗസ്സയിൽ യുദ്ധത്തിന്​ മാനുഷിക ഇടവേള വേണമെന്ന പ്രമേയം വീണ്ടും രക്ഷാസമിതിക്കു മുന്നിലെത്തി. യെമനിൽ നിന്നയച്ച ഡ്രോൺ വെടിവെച്ചിട്ടതായി പെന്‍റഗണ്‍ അറിയിച്ചു. അൽ-ശിഫ ആശുപത്രിക്കുള്ളിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യം കൊടും ക്രൂരതതകൾ തുടരുകയാണ്​.

രോഗികൾക്കും ആശുപത്രി വളപ്പിൽ അഭയം​ തേടിയവർക്കും നേരെ വെടിവെപ്പും മർദനവും വ്യാപകം. ആയുധങ്ങളും മറ്റും കണ്ടെത്തിയെന്ന ഇസ്രായേൽ വാദം ആശുപത്രി അധികൃതർ തള്ളി. ആയുധങ്ങൾ ഇസ്രായേൽ സൈന്യം ആശുപത്രിക്കുള്ളിൽ എത്തിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന്​ ഹമാസ്​. താ​ൽ​ക്കാ​ലി​ക ലി​ഫ്റ്റു​ക​ളെ​യും കു​ടി​വെ​ള്ളടാ​ങ്കി​നെ​യും കോ​ൺ​ഫ​റ​ൻ​സ് റൂ​മി​നെ​യു​മൊ​ക്കെ​യാ​ണ് ഇ​സ്രാ​യേ​ൽ സേ​ന ബ​ങ്ക​റു​ക​ളെ​ന്ന് വി​ലയിരുത്തു​ന്ന​ത്​. ആ​​ശു​പ​ത്രി​യു​ടെ ഭൂ​ഗ​ർ​ഭ അ​റ​യി​ലു​ള്ള​ത് വെ​യ​ർ​ഹൗ​സു​ക​ളും കൂ​ടി​ക്കാ​ഴ്ചമു​റി​ക​ളു​മാ​ണെ​ന്ന് ഗ​സ്സ ആ​രോ​ഗ്യമ​​ന്ത്രാ​ല​യ വ​ക്താ​വ് പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...