ഗസ്സയിൽ നിന്ന്​ ഒരിക്കലും സൈന്യത്തെ പിൻവലിക്കില്ല ; ഇസ്രായേൽ പ്രതിരോധ മന്ത്രി

For full experience, Download our mobile application:
Get it on Google Play

തെൽ അവിവ്: ഗസ്സയിൽ നിന്ന്​ ഒരിക്കലും സൈന്യത്തെ പിൻവലിക്കില്ലെന്ന്​ ഇസ്രായേൽ പ്രതിരോധ മന്ത്രി. മന്ത്രിയുടെ നിലപാട്​ വെടിനിർത്തൽ രണ്ടാംഘട്ട ചർച്ചകൾക്ക്​ തിരിച്ചടിയാകും. മരുന്നും ഉപകരണങ്ങളും ഇല്ലാതെ ഗസ്സയിലെ ആരോഗ്യമേഖല കടുത്ത പ്രതിസന്​ധിയിലായിരിക്കുകയാണ്. ഗസ്സയിൽ സ്ഥിരം സൈനിക സാന്നിധ്യം ഉണ്ടാകുമെന്നും സമാധാന പദ്ധതിയുടെ പേരിൽ ഇക്കാര്യത്തിൽ പിറകോട്ടില്ലെന്നുമാണ് ​ ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്​സ് പ്രഖ്യാപിച്ചത്​. സൈനിക യൂണിറ്റ്​ ഗസ്സയിൽ നിലയുറപ്പിക്കുമെന്നും സുരക്ഷക്ക്​ അത്​ ഏറെ അനിവാര്യമാണെന്നും കാറ്റ്​സ്​ വ്യക്​തമാക്കി.

യുഎസ്​ പ്രസിഡന്‍റ് ​ഡൊണാൾഡ്​ ട്രംപിന്‍റെ ഇരുപതിന സമാധാന പദ്ധതിയുമായി ബന്​ധപ്പെട്ട നിർണായക ചർച്ചകൾ നടക്കാനിരിക്കെയാണ്​ ഇസ്രായേൽ മന്ത്രിയുടെ പ്രകോപനപ്രസ്താവന. ഈ മാസം 29നാണ്​ ​ ട്രംപുമായി ഗസ്സ വെടിനിർത്തൽ രണ്ടാംഘട്ട ചർച്ച നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു അമേരിക്കയലേക്ക്​ തിരിക്കുന്നത്​.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...