ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷം തുടരുന്നു ; കരയുദ്ധത്തിന് ഇസ്രായേൽ – 11 പലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ഗാസ :  ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷം അഞ്ചാം ദിനവും തുടരുന്നു. ഗാസയില്‍ നിന്ന് വെസ്റ്റ്ബാങ്കിലേക്ക് ഇസ്രായേല്‍ നടത്തിയ സൈനിക നടപടിയിലും വെടിവെയ്പ്പിലും കുട്ടികളും സ്ത്രീകളും അടക്കം 11 പലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു. 31 കുട്ടികളുള്‍പ്പടെ 126 പലസ്തീനികള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.

സംഘര്‍ഷം തുടങ്ങിയതിന് പിന്നാലെ പതിനായിരത്തിലധികം പേര്‍ പലായനം ചെയ്തതായി യുഎന്‍ വ്യക്തമാക്കി. ഇസ്രായേല്‍ ആക്രമണങ്ങളില്‍ അയല്‍ രാജ്യങ്ങളിലും പ്രതിഷേധം ശക്തമായി. ലെബനന്‍ അതിര്‍ത്തിയില്‍ രണ്ട് പലസ്തീന്‍ അനുകൂലികളെ ഇസ്രായേല്‍ സൈന്യം വെടിവെച്ച് കൊന്നു. സിറിയയില്‍ നിന്ന് മൂന്നുതവണ റോക്കറ്റ് ആക്രമണം ഉണ്ടായതായി ഇസ്രായേല്‍ വ്യക്തമാക്കി. ജോര്‍ദാനിലും തുര്‍ക്കിയിലും ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധം തുടരുകയാണ്. അതിനിടെ ഐക്യരാഷ്ട്ര രക്ഷാസമിതി നാളെ വീണ്ടും ചേരും.

ഹമാസിനെതിരെ ഇസ്രായേല്‍ കരയുദ്ധം തുടങ്ങിയേക്കുമെന്ന് സൂചനയുണ്ട്. അതിന്റെ മുന്നോടിയായിട്ടാണ് ഇസ്രായേല്‍ പീരങ്കിയാക്രമണം ശക്തമാക്കിയത്. അതിര്‍ത്തിയില്‍ 9000ത്തോളം സൈനികരെയാണ് ഇസ്രായേല്‍ സജ്ജമാക്കിയിരിക്കുന്നത്. ഹമാസും ആക്രമണം തുടരുകയാണ്. ഹമാസ് ഇതുവരെ ഇസ്രായേലിലേക്ക് 1800 റോക്കറ്റുകള്‍ അയച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...