കൃഷി പഠിക്കാന്‍ ഇസ്രായേല്‍ യാത്ര ; മന്ത്രി പി. പ്രസാദിന് തിരിച്ചടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൃഷി പഠിക്കാന്‍ ഇസ്രായേല്‍ യാത്ര മന്ത്രി പി പ്രസാദിന് തിരിച്ചടി. മന്ത്രി പി. പ്രസാദിനെ ഒഴിവാക്കി കര്‍ഷകരുടെയും ഉദ്യോഗസ്ഥരുടെയും ഇസ്രയേല്‍ യാത്രക്ക് മുഖ്യമന്ത്രിയോട് അനുമതി തേടി കൃഷിവകുപ്പ്. പാര്‍ട്ടിയെ അറിയിക്കാതെ യാത്രക്ക് തയാറെടുത്ത മന്ത്രി പി പ്രസാദിനെ സിപിഐ സംസ്ഥാന നേതൃത്വം വെട്ടിയതോടെയാണ് കര്‍ഷകരും അവരെ സഹായിക്കാനുള്ള ഉദ്യോഗസ്ഥരും പഠനത്തിന് പോകട്ടേയെന്ന നിര്‍ദേശം വകുപ്പ് മുന്നോട്ട് വെച്ചത്. തിരഞ്ഞെടുക്കപ്പെട്ട 20 കര്‍ഷകരില്‍ പലരും വിമാനടിക്കറ്റ് ഉള്‍പ്പെടെ ബുക്ക് ചെയ്തു കഴിഞ്ഞിരുന്നു.

സര്‍ക്കാര്‍ യാത്ര പൂര്‍ണമായിട്ടും റദ്ദാക്കിയാല്‍ കര്‍ഷകരുടെ പണം വെള്ളത്തിലാവും. ഇതോടെയാണ് കര്‍ഷകരും അവരെ സഹായിക്കാന്‍ ഉദ്യോഗസ്ഥരും മാത്രമെന്ന നിര്‍ദേശം മുഖ്യമന്ത്രിക്ക് മുന്‍പില്‍ വെച്ചത്. കര്‍ഷകരുടെയും ഉദ്യോഗസ്ഥരുടെയും യാത്രക്ക് സിപിഐ സംസ്ഥാന നേതൃത്വം അനുമതി നല്‍കിയിട്ടുണ്ട്. അതിനാല്‍ മുഖ്യമന്ത്രിയും യാത്രക്ക് അനുമതി നല്‍കുമെന്ന പ്രതീക്ഷയിലാണ് കൃഷി വകുപ്പ്.

പാര്‍ട്ടിയോട് ആലോചിക്കാതെ കൃഷി പഠിക്കാന്‍ ഇസ്രയേലില്‍ യാത്രക്കൊരുങ്ങിയ മന്ത്രി പി.പ്രസാദിനെ സിപിഐയും പിന്നാലെ മുഖ്യമന്ത്രിയും വെട്ടുകയായിരുന്നു. ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മനസിലാക്കാതെയും പാര്‍ട്ടിയില്‍ കൂടിയാലോചന നടത്താതെയും യാത്ര ആസൂത്രണം ചെയ്തതാണ് പ്രസാദിന് തിരിച്ചടിയായത്. സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രി യാത്രക്ക് ഒരുങ്ങിയത് സിപിഐക്ക് നാണക്കേടുമായി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പൊലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...