അടൂർ : കുത്താൻ വന്ന പശുവിനെ കണ്ട് പരിഭ്രമിച്ചോടുന്നതിനിടെ കിണറ്റിൽ വീണ അമ്മയെയും പിഞ്ചുകുഞ്ഞിനെയും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപെടുത്തി. പെരിങ്ങനാട് കടയ്ക്കൽ കിഴക്കേതിൽ വൈശാഖിന്റെ ഭാര്യ രേഷ്മ (24) മകൻ വൈഷ്ണവ് (ഒന്ന്) എന്നിവരാണ് 30 അടി താഴ്ചയുള്ള വെള്ളമില്ലാത്ത കിണറ്റിൽ വീണത്. ഇന്നലെ 11.30ന് ചെറുപുഞ്ച ഭാഗത്തുള്ള തോട്ടത്തിലൂടെ പോകുമ്പോഴായിരുന്നു സംഭവം.
തീറ്റ തിന്നുകയായിരുന്ന പശു ഇവരുടെ അടുത്തേക്ക് കുത്താനായി പാഞ്ഞടുത്തു. പരിഭ്രമിച്ചോടുന്നതിനിടെ മുകൾഭാഗം ഫ്ലക്സ് ബോർഡ് കൊണ്ട് മറച്ച കിണറ്റിൽ വീഴുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ കുഞ്ഞിനെ രക്ഷപ്പെടുത്തിയെങ്കിലും രേഷ്മയെ പുറത്തെത്തിക്കാനായില്ല. അഗ്നിരക്ഷാസേന എത്തിയാണ് രേഷ്മയെ രക്ഷിച്ചത്. ഇരുവർക്കും കാര്യമായ പരിക്കുകളൊന്നുമുണ്ടായില്ല. സ്റ്റേഷൻ ഓഫീസർ വി.വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടന്നത്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 70255 53033 / 0468 295 3033 /233 3033 mail – [email protected]