ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരവൃത്തിക്കേസിന് പിന്നിലുള്ള ഉദ്യോഗസ്ഥ ഗൂഢാലോചനാ കേസില്‍ സിബിഐയുടെ അറസ്റ്റ് ഭയന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി തിരുവനന്തപുരം ജില്ലാ കോടതിയില്‍. ചൊവ്വാഴ്ച വരെ ഇടക്കാല ജാമ്യം കോടതി അനുവദിച്ചു.

ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ സിബിഐയ്ക്ക് ജില്ലാ കോടതി നിര്‍ദ്ദേശം നല്‍കി. ഇനി ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി , 167 , 218 , 195 , 348 , 477 അ , 506 (1) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സി ബി ഐ കേസെടുത്തത്. ഗൂഢാലോചന നടത്തി നമ്പി നാരായണനെ കള്ളക്കേസില്‍ കുടുക്കി അന്യായ തടങ്കലില്‍ വെച്ച്‌ പീഡിപ്പിച്ചതിനും മറ്റുമായി 18 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഡല്‍ഹി സിബിഐ കേസെടുത്ത് എഫ് ഐ ആര്‍ , എഫ് ഐ എസ് തുടങ്ങിയ രേഖകള്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ വ്യാഴാഴ്ച സമര്‍പ്പിച്ചിരുന്നു.

മുന്‍ ഡിഐജി സിബി മാത്യൂസ് , സ്‌പെഷ്യല്‍ ബ്രാഞ്ച് മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. വിജയന്‍ , വഞ്ചിയൂര്‍ എസ്. ഐ തമ്പി. എസ് ദുര്‍ഗാ ദത്ത് , സിറ്റി പോലീസ് കമ്മീഷണര്‍ വി. ആര്‍. രാജീവന്‍ , ഡി.വൈ.എസ്‌.പി കെ.കെ. ജോഷ്വ , സ്റ്റേറ്റ് ഇന്റലിജന്റ്‌സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ രവീന്ദ്രന്‍ , ഇന്റലിജന്റ്‌സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി. ശ്രീകുമാര്‍ , അസിസ്റ്റന്റ് ഡയറക്ടര്‍ സി.ആര്‍.ആര്‍.നായര്‍ , ഡി സി ഐ ഒ ജി.എസ്. നായര്‍ , ബി സി ഐ ഒ കെ.വി. തോമസ് , കൊച്ചി ഐബി എ സി ഐ ഒ റ്റി. എസ്. ജയപ്രകാശ് , ക്രൈംബ്രാഞ്ച് നര്‍ക്കോട്ടിക് സെല്‍ എസ്‌പി. ജി. ബാബുരാജ് , ജോയിന്റ് ഡയറക്ടര്‍ മാത്യു ജോണ്‍ , ഡി സി ഐ ഒ ജോണ്‍ പുന്നന്‍ , ബേബി , സ്‌പെഷ്യല്‍ ബ്രാഞ്ച് എ റ്റി ഐ ഒ ഡിന്റ മത്യാസ് , സ്റ്റേറ്റ് ഇന്റലിജന്റ്‌സ് ബ്യൂറോ വി. കെ. മായിനി , സിബിസിഐഡി എസ് ഐ എസ്. ജോഗേഷ് എന്നിവരെ പ്രതി ചേര്‍ത്താണ് സിബിഐ കേസെടുത്തത്. കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്ന പോലീസുദ്യോസ്ഥര്‍ക്കുള്ള ഗുണപാഠവും മുന്നറിയിപ്പുമാണ് സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....