ഐ.എസ്.ആര്‍.ഒ ചാരക്കേസ് ; നേരറിയാന്‍ സിബിഐ എത്തി ; നിര്‍ണായക അറസ്റ്റുണ്ടായേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ സിബിഐ സംഘം തിരുവനന്തപുരത്ത് എത്തി. കേസിൽ കൂടുതൽ രേഖകൾ ശേഖരിക്കാനും സാക്ഷികളുടെ മൊഴിയെടുക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പരാതിക്കാരനായ നമ്പി നാരായണന്റെ മൊഴി നാളെ രേഖപ്പെടുത്തുമെന്നാണ് വിവരം.

ഐഎസ്ആർഒ ചാരക്കേസിലെ ഉന്നതതല ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ ഡൽഹി യൂണിറ്റിൽ നിന്നുള്ള പ്രത്യേക സംഘമാണ് തലസ്ഥാനത്ത് എത്തിയത്. പ്രതികളുടെ അറസ്റ്റ് അടക്കം നിർണ്ണായക നീക്കങ്ങൾ ഉണ്ടായേക്കുമെന്ന സൂചനകൾക്കിടെയാണ് സിബിഐയുടെ കേരളത്തിലേക്കുള്ള വരവ്. മുട്ടത്തറയിലെ ക്യാമ്പ് ഓഫീസിലുള്ള സംഘം കേസ് സംബന്ധിച്ച രേഖകളുടെ പരിശോധന തുടങ്ങി. ഡിഐജി അടക്കുള്ള സിബിഐയുടെ ഉന്നത ഉദ്യോഗസ്ഥർ നാളെ തിരുവനന്തപുരത്ത് എത്തും. പരാതിക്കാരനായ നമ്പി നാരായണനോട് നാളെ മൊഴി നൽകാൻ ഹാജരാകണമെന്ന് സിബിഐ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

മുൻ ഡിഐജി സിബി മാത്യൂസ്, ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന ആർ.ബി ശ്രീകുമാർ എന്നിവരുൾപ്പടെ 18 പേരെയാണ് ഗൂഢാലോചനാ കേസിൽ സിബിഐ പ്രതി ചേർത്തിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ നൽകിയതിനെ തുടർന്ന് സിബി മാത്യൂസിന്റേയും പി എസ് ജയപ്രകാശിന്റേയും അറസ്റ്റ് താൽക്കാലികമായി കോടതി തടഞ്ഞിട്ടുണ്ട്. കേസിൽ അഡീഷണൽ സോളിസിറ്റർ ജനറൽ സിബിഐയ്ക്ക് വേണ്ടി ഹാജരായേക്കുമെന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...