2- ഡിജി മരുന്ന് വില്‍പ്പന തുടങ്ങി ; കോവിഡിനെതിരെ കൂടുതല്‍ ഫലപ്രദം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോവിഡിനെതിരെ ഡി.ആർ.ഡി.ഒ. വികസിപ്പിച്ച 2-ഡിജി മരുന്നിന്റെ വാണിജ്യ വിപണനം തുടങ്ങി. കോവിഡ് മുക്തി വേഗത്തിലാക്കാൻ ഈ മരുന്നിന് കഴിയുമെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യ തദ്ദേശീമായി വികസിപ്പിച്ച മരുന്ന് കോവിഡ് ചികിത്സയിൽ നാഴികക്കല്ലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2 ഡിഓക്സി-ഡി ഗ്ലൂക്കോസ് എന്നതിന്റെ ചുരുക്കപ്പേരാണ് 2 ഡിജി. കേന്ദ്രപ്രതിരോധ ഗവേഷണ-വികസന വിഭാഗത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആന്റ് എലീഡ് സയൻസസ് ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡോക്ടർ റെഡ്ഡീസ് ലാബുമായി സഹകരിച്ചാണ് മരുന്ന് വികസിപ്പിച്ചിരിക്കുന്നത്. പൊടിരൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ അലിയിച്ചാണ് കഴിക്കേണ്ടത്.

2020 ഏപ്രിൽ മാസത്തിലാണ് 2-ഡിജി മരുന്നിന്റെ വികസനവും പരീക്ഷണവും ആരംഭിച്ചത്. 30 ആശുപത്രികളിലെ രോഗികളിലാണ് മരുന്ന് പരീക്ഷിച്ചത്. 2- ഡിജി കോവിഡ് പരത്തുന്ന സാർസ് കോവ്-2 വൈറസിനെതിരെ വളരെ ഫലപ്രദമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വൈറസിന്റെ വളർച്ചയെ തടഞ്ഞ് രോഗമുക്തി വേഗത്തിൽ സാധ്യമാക്കുമെന്നും രോഗികൾ കൃത്രിമ ഓക്സിജനെ ആശ്രയിക്കേണ്ട സാഹചര്യം പകുതിയോളം ഒഴിവാക്കുകയും ചെയ്യുമെന്ന് ഗവേഷകർ പറഞ്ഞു.

കോവിഡ് ഗുരുതരമായ രോഗികളിലും ഇടത്തരം രോഗികളിലും 2- ഡിജി ഉപയോഗിക്കാം. വൈറസ് ബാധിച്ച കോശങ്ങളിൽ മാത്രമേ 2- ഡിജി പ്രവർത്തിക്കുയുള്ളൂ. കോവിഡ് ബാധിച്ച കോശങ്ങൾ മരുന്നിനെ സ്വീകരിക്കുന്നതോടെ അവ പ്രവർത്തനരഹിതമായി നശിച്ചുപോവുന്നു. അങ്ങനെ രോഗബാധ കുറയുന്നു.

കോവിഡ് രോഗിക്ക് 2 പാക്കറ്റ് വീതം ദിവസവും നൽകുന്നതിലൂടെ കോവിഡ് രോഗികളിൽ 42% പേർക്കും മൂന്നാം ദിവസം ഓക്സിജൻ സഹായിയുടെ ആവശ്യം ഇല്ലാതായെന്നാണ് ട്രയലിലെ കണ്ടെത്തൽ. സാധാരണ കോവിഡ് ചികിത്സയിൽ 30% ആളുകൾക്കേ മൂന്നാം ദിവസം ഈ മാറ്റമുണ്ടാകൂ. 65 വയസ്സിനു മുകളിലുള്ളവർക്കും ഫലപ്രദമാണ്.

നിലവിലുള്ള ചികിത്സയ്ക്കൊപ്പം അടിയന്തിരഘട്ടങ്ങളിൽ 2- ഡിജി ഉപയോഗിക്കാനുള്ള അനുമതി മെയ് ഒന്നിനാണ് ഡ്രഗ് റെഗുലേറ്റർ നൽകിയത്. മെയ് 17-ന് 2- ഡിജി മരുന്നിന്റെ ആദ്യ ബാച്ച് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ആരോഗ്യമന്ത്രി ഹർഷവർധനും ചേർന്ന് പുറത്തിറക്കി. 2- ഡിജി മരുന്നിന് ഒരു സാഷെയ്ക്ക് 990 രൂപയാണ് ഡോക്ടർ റെഡ്ഡീസ് ലാബ് നിശ്ചയിച്ചിരിക്കുന്നത്. സർക്കാർ ആശുപത്രികൾക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും മരുന്ന് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...