തിരുവനന്തപുരത്ത് ഗുണ്ടാവിളയാട്ടം ; നടുറോഡില്‍ ഭാര്യമാരെ കടന്നുപിടിച്ചത് ചോദ്യംചെയ്‌ത ഏജീസ് ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് വെട്ടേറ്റു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭാര്യമാരെ കടന്നുപിടിച്ചത് ചോദ്യംചെയ്‌ത ഏജീസ് ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരം പേട്ടയില്‍ ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം. ഏജീസ് ഓഫീസിലെ സീനിയര്‍ അക്കൗണ്ടന്‍റും ഹരിയാന സ്വദേശിയുമായ രവി യാദവ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ജസ്വന്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്.

കുടുംബസമേതം നടക്കാനിറങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് നേരേ ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയത്. അക്രമിസംഘം ആദ്യം ഉദ്യോഗസ്ഥരുടെ ഭാര്യമാരെ റോഡില്‍വെച്ച്‌ കടന്നുപിടിക്കുകയായിരുന്നു. ഇത് ചോദ്യംചെയ്‌തതോടെ രവിയാദവിനെയും ജസ്വന്തിനെയും വെട്ടിപരിക്കേല്‍പ്പിച്ചു.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധം പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. തലസ്ഥാന നഗരത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണമുണ്ടായത് അതീവഗൗരവമേറിയ സംഭവമാണെന്നാണ് പോലീസ് വിലയിരുത്തുന്നത്. പ്രതികളെക്കുറിച്ച്‌ സൂചന ലഭിച്ചതായും പോലീസ് പറഞ്ഞു.

രവി യാദവിന്റെ  കൈയ്ക്കും വിരലുകള്‍ക്കുമാണ് വെട്ടേറ്റത്. ജസ്വന്തിന്റെ  കാലിലാണ് പരിക്ക്. കുഞ്ഞുങ്ങളെ വെട്ടുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് പോലീസെത്തിയാണ് ഇവരെ ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍നിന്ന് തിരികെ വീട്ടിലെത്തിയ ശേഷവും അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വീടിന് മുന്നിലെത്തി ഭീഷണി മുഴക്കിയ അക്രമിസംഘം ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷമാണ് മടങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...