ഐ.എസ്.ആര്‍.ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ഐ.എസ്.ആര്‍.ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നു രാവിലെ 10.24 ന് ബ്രസീല്‍ തദ്ദേശിയമായി നിര്‍മിച്ച ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിങ് ഉപഗ്രഹം ആമസോണിയ-1 ​ വിക്ഷേപിക്കും​. പി.എസ്.എല്‍.വി – സി51 ആണ് വിക്ഷേപണ വാഹനം. 2021 ലെ ഐ.എസ്.ആര്‍.ഒയുടെ ആദ്യ ദൗത്യമാണിത്​. വിക്ഷേപണത്തിന്​ മുന്നോടിയായിട്ടുള്ള 25 .5 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണ്‍ അവാസന ഘട്ടത്തിലാണ്​.

ആമസോണ്‍ കാടുകളിലെ വനനശീകരണം കണ്ടുപിടിക്കലാണ് ഈ ഉപഗ്രഹത്തിന്‍റെ പ്രധാന ജോലി. 637 കിലോഗ്രാമാണ് ആമസോണിയ- 1ന്‍റെ​ ഭാരം. ഇതോടെ പണം വാങ്ങി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന ബഹിരാകാശ ഗവേഷണ ഏജന്‍സികളു​ടെ ഗണത്തിലേക്ക് ഐ.എസ്​.ആര്‍.ഒ എത്തും.

ആമസോണിയ- 1 നൊപ്പം 18 ചെറു ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നുണ്ട്​. ആമസോണിയയുടെ കൂടെ വിക്ഷേപിക്കുന്ന ഉപഗ്രഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും, ഭഗവദ് ഗീതയും ഉള്‍​ക്കൊള്ളിച്ചിട്ടുണ്ട്​. പി.എസ്.എല്‍.വി.യുടെ 53-ാമത് ദൗത്യമാണിത്. ഇന്ത്യയില്‍നിന്ന് വിക്ഷേപിക്കുന്ന ബ്രസീലിന്‍റെ ആദ്യ ഉപഗ്രഹമാണ് ആമസോണിയ -1.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...