എൻജിൻ പരീക്ഷണം വിജയം ; ഗഗൻയാന് കൂട്ടിന് ‘സോൾവ്’ റോക്കറ്റ്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ഗഗൻയാൻ ദൗത്യത്തിന്റെ പാരഷൂട്ട് പരീക്ഷണത്തിന് ഉപയോഗിക്കാൻ പുതുതായി വികസിപ്പിച്ച സോൾവ് (സബ് ഓർബിറ്റൽ ലോഞ്ച് വെഹിക്കിൾ ഫോർ എക്സ്പെരിമെന്റ്‌സ്) റോക്കറ്റിന്റെ ആദ്യ എൻജിൻ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐ.എസ്.ആർ.ഒ. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാനിന്റെ ക്രൂ മൊഡ്യൂളിനെ ദൗത്യത്തിന്റെ അവസാനഘട്ടത്തിൽ ഭൂമിയിലേക്ക് തിരിച്ചിറക്കാനുള്ള പാരഷൂട്ട് സിസ്റ്റത്തിന്റെ പ്രവർത്തനം പരിശോധിക്കാനുള്ള പരീക്ഷണ പ്ലാറ്റ് ഫോമായാണ് ‘സോൾവ്’ വികസിപ്പിക്കുന്നതെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു. പരീക്ഷണദൗത്യങ്ങളിൽ ക്രൂ മൊഡ്യൂളിനെ 10 മുതൽ 17 വരെ കിലോമീറ്റർ ഉയരത്തിൽ എത്തിച്ചശേഷം വാഹനത്തിൽനിന്ന് വേർപെടുത്തും.

കടലിലിറങ്ങുന്നതിനു മുന്നോടിയായി ക്രൂ മൊഡ്യൂളിന്റെ വേഗം കുറയ്ക്കാനായി പത്ത് പാരഷൂട്ട് സിസ്റ്റങ്ങളുടെ ഒരു പരമ്പര വിന്യസിക്കും. പി.എസ്.എൽ.വി. റോക്കറ്റിന്റെ സ്ട്രാപ്പ്-ഓൺ മോട്ടോറിൽ മാറ്റങ്ങൾ വരുത്തിയാണ് സോൾവിന്റെ സോളിഡ് സ്റ്റേജ് നിർമിച്ചിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിലെ സ്റ്റാറ്റിക് ടെസ്റ്റ് ഫെസിലിറ്റിയിലാണ് പരീക്ഷണം നടന്നത്. മോട്ടോറിന്റെ പ്രകടനം പ്രതീക്ഷിച്ചതുപോലെ വിജയകരമായെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...