ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ-3 ; രണ്ടാംഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയം

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രന് ഒന്നുകൂടി അടുത്ത്. രണ്ടാം ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രനില്‍നിന്ന് കുറഞ്ഞ അകലം 174 കിലോ മീറ്ററും കൂടിയ അകലം 1437 കിലോ മീറ്ററും വരുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകമിപ്പോള്‍. ഭ്രമണപഥം താഴ്ത്തുന്ന പ്രക്രിയയില്‍ ഇനി രണ്ട് ഘട്ടംകൂടിയാണ് അവശേഷിക്കുന്നത്. 14ന് രാവിലെ 11.30നും 12.30നും ഇടയിലാണ് മൂന്നാം ഘട്ടം നടത്തുക. നാലാമത്തേത് 16നും നടക്കും. ഇതോടെ ചന്ദ്രനില്‍നിന്ന് 100 കിലോ മീറ്റര്‍ ഉയരത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ പേടകമെത്തും. 17ന് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പെടുന്നതോടെ ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ്ങിന് സജ്ജമാകും. ഓഗസ്റ്റ് 23ന് വൈകീട്ട് 5.40നാണ് സോഫ്റ്റ് ലാന്‍ഡിങ് നിശ്ചയിച്ചിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയിൽ തിരുത്തൽ വേണം; മുഖ്യമന്ത്രിക്ക് കത്തുമായി വി...

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ തിരുത്തല്‍ വേണമെന്ന്...

അന്താരാഷ്ട്ര യോഗാ ദിനം ; ജില്ലാ പോലീസ് ആസ്ഥാനത്ത് യോഗ പരിശീലനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ...

യുവാക്കൾ രാഷ്ട്രീയം സംസാരിക്കുകയും രാഷ്ട്രീയത്തിൽ ഇടപെടുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത : ഡോ.കെ സി...

0
കോട്ടയം: ഇന്ന് രാജ്യം തൊഴിലില്ലായ്‌മയുടെയും വർഗീയതയുടെയും ഫാസിസത്തിന്റെയും നടുവിലൂടെ കടന്ന് പോവുകയാണെന്ന്...

​’പ്രധാനെ മാറ്റൂ, അല്ലെങ്കിൽ ചരിത്രം കണ്ട ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രിയാകൂ’ ; നരേന്ദ്ര മോദിക്കെതിരെ...

0
ന്യൂഡല്‍ഹി: മോദിക്കെതിരെ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...