ഗഗൻയാൻ ; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന്റെ സുരക്ഷാ പരീക്ഷണം ഓഗസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യമായ ഗഗൻയാന്റെ സുരക്ഷാ പരീക്ഷണം ഓഗസ്റ്റ് മാസം നടത്താൻ തീരുമാനം. സുരക്ഷാ പരീക്ഷണമായ ക്രൂ അബോട്ട് മിഷനാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഈ പരീക്ഷണത്തിനായുള്ള റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ സജ്ജമാക്കിയിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ മോഡ്യൂളും, ക്രൂ എസ്കേപ്പ് സിസ്റ്റവും ഘടിപ്പിക്കുന്നതാണ്. തുടർന്നാണ് ബഹിരാകാശത്തേക്ക് അയച്ച് സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുക. മനുഷ്യ പേടകത്തിന് തകരാർ സംഭവിക്കുകയാണെങ്കിൽ, യാത്രക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ക്രൂ അബോട്ട് മിഷനിലൂടെ ലക്ഷ്യമിടുന്നത്.

ഇത്തരത്തിൽ നാല് അബോർട്ട് പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയാൽ, 2024 ജനുവരിയോടുകൂടി ആളില്ല ബഹിരാകാശ പേടകം വിക്ഷേപിക്കുന്നതാണ്. ഇവ സുരക്ഷിതമായി തിരിച്ചെത്തിയാൽ, 2024-ന്റെ അവസാനമോ, 2025-ന്റെ ആദ്യമോ ആണ് ഗഗൻയാന്റെ വിക്ഷേപണം നടത്തുക. ഭൂമിയുടെ 300 കിലോമീറ്റർ മുതൽ 400 കിലോമീറ്റർ വരെ ഭൂപരിധിയിലുള്ള ഭ്രമണപഥത്തിലാണ് ഗഗൻയാൻ വിക്ഷേപിക്കുന്നത്. ഗഗൻയാൻ ദൗത്യത്തിന് തിരഞ്ഞെടുത്ത നാല് പേർ ഇതിനോടകം റഷ്യയിൽ നിന്ന് പ്രാഥമിക പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുകെ വ്യോമഗതാഗത പ്രതിസന്ധി : ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ സർവീസുകൾ അനിശ്ചിതത്വത്തിൽ ; യാത്രക്കാർക്ക്...

0
ലണ്ടൻ : ബ്രിട്ടനിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ (എൻ.എ.ടി.എസ്.) സാങ്കേതിക...

സൗദി അറേബ്യയിലെ ഹൂതി ആക്രമണം : അപലപിച്ച് ഗൾഫ് – അറബ് രാജ്യങ്ങൾ

0
റിയാദ് : സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യകൾക്ക് നേരെ ഹൂതികൾ നടത്തിയ...

മാസപ്പടി കേസ് ; പിണറായിയെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന് എം വി...

0
കണ്ണൂർ: മാസപ്പടി കേസില്‍ പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന്...

ചിറയിൻകീഴിലെ കയ്യാങ്കളി : മണ്ഡലത്തിൽ സജീവമാകാൻ രമ്യ ഹരിദാസ്

0
ചിറയിൻകീഴ് : ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി വിവാദത്തിനിടെ മണ്ഡലത്തിൽ സജീവമാകാൻ...