ന്യൂഡല്‍ഹി : കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ തടസം നേരിടുന്നു. കൊവിന്‍ പോര്‍ട്ടലില്‍ തകരാര്‍ പരിഹരിക്കാന്‍ നാല് ദിവസം എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ കൊവിന്‍ അപ്പ് വഴിയും ആരോഗ്യ സേതു ആപ്പ് വഴിയുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടില്ല. രണ്ടാം ഘട്ടത്തില്‍ വാക്‌സിനായുള്ള രജിസ്‌ട്രേഷന്‍ കൊവിന്‍ പോര്‍ട്ടലിലൂടെ മാത്രമേ നടത്തനാകൂ എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതുവരെ 50 ലക്ഷത്തിന് മുകളില്‍ ആളുകളാണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്. നിരവധി ആളുകള്‍ ഒരേസമയം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതാവാം തടസങ്ങള്‍ ഉണ്ടാവാന്‍ കാരണം ആയത്.
അതേസമയം രണ്ടാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ രാജ്യത്ത് പുരോഗമിക്കുകയാണ്. ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വാക്‌സിന്‍ സ്വീകരിച്ചു. അതിനിടെ മഹാരാഷ്ട്രയില്‍ മരിച്ച ഡ്രൈവര്‍ സുഖ്‌ദേവ് കിര്‍ദത്ത് വാക്‌സിന്‍ സ്വീകരിച്ചതിന്റെ പ്രത്യാഘാതത്തിലല്ല മരണപ്പെട്ടതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് തുടര്‍ച്ചയായി 17ആം ദിവസത്തിലും കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടായി. കേരളം അടക്കം രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല എന്ന് അധികൃതര്‍ അറിയിച്ചു.