ജണ്ടായ്ക്കൽ ബംഗ്ലാംകടവ് വടശ്ശേരിക്കര റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് ഒരു വർഷം ; തിരിഞ്ഞു നോക്കാതെ അധികൃതർ

For full experience, Download our mobile application:
Get it on Google Play

റാന്നി: ജണ്ടായ്ക്കൽ ബംഗ്ലാംകടവ് വടശ്ശേരിക്കര റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായിട്ടും നന്നാക്കാൻ തയ്യാറാകാത്ത പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു. താലൂക്കിലെ പുരാതനമായ റോഡുകളിൽ ഏറ്റവും പ്രധാനപ്പെട്ടതും റാന്നിയിൽ നിന്നും ശബരിമലയിലേക്ക് ഏറ്റവും പെട്ടെന്ന് എത്താൻ കഴിയുന്നതുമാണ് ഈ റോഡ്. റാന്നിയെയും വടശേരിക്കരയെയും എളുപ്പത്തിൽ ബന്ധിപ്പിക്കാൻ കഴിയുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞു പടുകുഴികൾ രൂപപ്പെട്ടു കിടക്കുന്നത്.

ശബരിമല തീർത്ഥാടന കാലത്തിൽ അന്യസംസ്ഥന തീർത്ഥാടകർ ഉൾപ്പെടെ നിരവധിപ്പേർ സഞ്ചരിക്കുന്ന റോഡാണിത്. വർഷങ്ങൾക്കു മുൻപ് പത്തുമീറ്ററിലധികം വീതിയിൽ നിർമിച്ച റോഡിന് ഇപ്പോൾ പരമാവധി ഒൻപതു മീറ്ററാണ് ഉള്ളത്. പഴവങ്ങാടി വടശ്ശേരിക്കര പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന ഈ റോഡ്‌ ഏതാണ്ട് പത്തു കിലോമീറ്ററിൽ അധികം ദൂരമില്ല. 2017 ൽ പ്രദേശ വാസികളും നാട്ടുകാരും കൂടി നടത്തിയ കുഴിയെണ്ണൽ സമരവും പ്രതിഷേധവും കാരണം അന്ന് അശാസ്ത്രീയമായ രീതിയിൽ നടത്തിയ കുഴിയടക്കൽ അല്ലാതെ ഇതുവരെയും ഉദ്യോഗസ്ഥര്‍ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.

മനുഷ്യൻ്റെ ജീവന് പോലും ഭീഷണിയായ ഈ റോഡിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങൾ നടക്കുന്നുണ്ട്. മൂന്നോളം പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. സമീപ പ്രദേശങ്ങളിൽ പ്രവൃത്തിക്കുന്ന നിരവധി പാറമടകളിൽ നിന്നും അമിത ഭാരം വഹിച്ചെത്തുന്ന ടോറസ് ലോറികളും ഈ റോഡിൻ്റെ തകർച്ചക്ക് ഒരു പ്രധാന കാരണമായിട്ടുണ്ട്.

അത്യാവശ്യത്തിനു ഒരു ഓട്ടോ വിളിച്ചാൽപ്പോലും ഈ റോഡിലൂടെ വരുവാൻ അവരും മടികാണിക്കുന്നു. ഏതാനും മാസങ്ങൾക്കു മുൻപ് പൊതുമരാമത്ത് മന്ത്രി റാന്നിയിൽ എത്തിയപ്പോൾ അദ്ദേഹത്തെ നേരിൽ കാണുകയും റോഡിൻ്റെ ശോചനീയാവസ്ഥ പറയുകയും നിവേദനം കൊടുക്കുകയും ചെയ്തിരുന്നു. അവസ്ഥ മനസിലാക്കുവാൻ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിൻ്റെ ഫോട്ടോ ആൽബവും നൽകിയിരുന്നു. ജനപ്രധിനിതികളെ ബന്ധപ്പെടുമ്പോൾ പല പദ്ധതിയിലും റോഡിനെ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് പറഞ്ഞു തലയൂരാറാണ് പതിവ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും ; തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് അടച്ചു

0
കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കിടയിൽ ഛർദിയും വയറിളക്കവും...

അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച്...

ഹോർമൂസ് സാധാരണ നിലയിലേക്ക് ; ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്ത് തീരത്തെത്തും

0
ടെഹ്റാൻ: യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് സാധാരണ നിലയിലേക്ക്. ഇന്ത്യയിലേക്ക്...

വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം നാളെ

0
തിരുവനന്തപുരം: വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും....