വ്യവസായ വകുപ്പിനു കീഴിൽ പ്രത്യേക വാണിജ്യ വിഭാഗം സ്ഥാപിക്കാൻ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ വ്യ​വ​സാ​യ വ​കു​പ്പി​ൽ വാ​ണി​ജ്യാ​വ​ശ്യ​ത്തി​ന് പ്ര​ത്യേ​ക വി​ഭാ​ഗ​വും വ്യ​വ​സാ​യ വാ​ണി​ജ്യ ഡ​യ​റ​ക്ട​റേ​റ്റി​ൽ പ്ര​ത്യേ​ക വാ​ണി​ജ്യ ഡി​വി​ഷ​നും സ്ഥാ​പി​ക്കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. വ്യാ​പാ​ര വാ​ണി​ജ്യ മേ​ഖ​ല​ക്ക്​ അ​ർ​ഹ​മാ​യ പ്രാ​ധാ​ന്യം ന​ൽ​കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ മ​ന്ത്രി പി. ​രാ​ജീ​വ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യക്തമാക്കി. വ്യാ​പാ​രി-​വ്യ​വ​സാ​യ സം​ഘ​ട​ന​ക​ളു​ടെ​യും ന​വ​കേ​ര​ള സ​ദ​സ്സ്​​ വേ​ദി​ക​ളി​ലെ​യും ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​നം.

വ്യാ​പാ​രി-​വ്യ​വ​സാ​യി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​​മാ​യി ച​ർ​ച്ച ന​ട​ത്തി അ​ന്തി​മ​രൂ​പം ന​ൽ​കും. ‘ട്രേ​ഡ് പ്ര​മോ​ഷ​ൻ’ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന്​ കേ​ന്ദ്ര സ​ർ​ക്കാ​റി​ന് പ്ര​ത്യേ​ക വാ​ണി​ജ്യ വ​കു​പ്പു​ണ്ട്. വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യെ വ്യ​വ​സാ​യ-​വാ​ണി​ജ്യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ക്കും. ഫ​യ​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഒ​രു അ​ണ്ട​ർ സെ​ക്ര​ട്ട​റി​യു​മു​ണ്ടാ​കും. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ വ്യ​വ​സാ​യ വാ​ണി​ജ്യ ഡ​യ​റ​ക്ട​റേ​റ്റി​ലും ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ളി​ലും ചു​മ​ത​ല​ക​ളും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും പു​നഃ​ക്ര​മീ​ക​രി​ക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻഷോട്ട് കേസ് ; പിടിയിലായ ജിതിൻ ഭാസ്കറിനെ കോടതി റിമാൻഡ് ചെയ്തു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിര്‍ പ്രതി ജിതിന്‍ ഭാസ്‌കറിനെ കോടതി റിമാന്റ്...

പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ ; ലെബനനിലെ ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഹോർമൂസ് കടലിടുക്ക് ഇറാൻ...

0
ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍. ലെബനനില്‍ ആക്രമണം നടത്തിയ...

പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ ആളെ തിരയിൽപെട്ട് കാണാതായി

0
കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ ആളെ തിരയിൽപെട്ട് കാണാതായി. കൊട്ടിയൂർ...

സംസ്ഥാന ബജറ്റ് ജനസൗഹൃദവും ജില്ലയുടെ വികസന മുന്നേറ്റത്തിന് ശക്തി പകരുന്നതും : പ്രൊഫ. സതീഷ്...

0
പത്തനംതിട്ട : ധനകാര്യ വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി....