കോന്നി : ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ഏറ്റവും കൂടുതൽ അയ്യപ്പ ഭക്തർ കടന്നുപോകുന്ന കോന്നിയിൽ അയ്യപ്പ ഭക്തരുടെ ആരോഗ്യ രക്ഷക്കായി കോന്നി മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ ഏർപെടുത്തുവാൻ കോന്നിയിൽ ചേർന്ന ഗ്രാമ പഞ്ചായത്ത് തല അവലോകന യോഗത്തിൽ തീരുമാനമായി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കോന്നി മെഡിക്കൽ കോളേജിനെ ആകും കൂടുതലും അയ്യപ്പ ഭക്തർ ആശ്രയിക്കുന്നത്. കഴിഞ്ഞ തവണ മണ്ഡലമകരവിളക്ക് കാലത്ത് 10 കിടക്കകൾ ആണ് കോന്നി മെഡിക്കൽ കോളേജിൽ അനുവദിച്ചിരുന്നത്. എന്നാൽ ഈ മണ്ഡല കാലത്ത് മുപ്പത് കിടക്കകൾ ആണ് അനുവദിച്ചിരിക്കുന്നത്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആവും അയ്യപ്പ ഭക്തർ കൂടുതലും എത്തുന്നത് എന്നതിനാൽ തന്നെ കൂടുതൽ സൗകര്യങ്ങൾ ഏർപെടുത്തിയിട്ടുണ്ട് എന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കോന്നിയിലെ ഭക്ഷണ ശാലകളിലും പരിശോധന നടത്തും. ശബരിമല ഇടത്താവളത്തിലെ പ്രവർത്തനങ്ങളും ഏകോപിപ്പിക്കും. ഭക്ഷണ ശാലകൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കും എന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഓടകളിലെ വെള്ളക്കെട്ട് അടിയന്തിരമായി പരിഹരിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ നടപ്പാക്കുമെന്ന് കെ എസ് റ്റി പി അധികൃതർ അറിയിച്ചു. ശബരിമല പാത കടന്നു പോകുന്നതിന് ഇരു വശവും ഉള്ള റേഷൻ കടകൾ വഴി കുപ്പി 10 കുപ്പി വെള്ളം വീതം വിതരണം ചെയ്യുവാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. അമിത വില ഈടാക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു.
ശബരിമല ഇടത്താവളത്തിൽ കുടിവെള്ളം സജീകരിക്കും. അയ്യപ്പ ഭക്തരുടെ ആരോഗ്യ സംരക്ഷണത്തിനായി സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നതിനും തീരുമാനിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് മണ്ഡല കാലത്ത് പരിശോധന കർശനമാക്കും. നഗരത്തിലെ ഗതാഗതം നിയന്ത്രണത്തിനായി കോന്നി സെൻട്രൽ ജംഗ്ഷൻ പരിധിയിൽ ഉള്ള നാല് റോഡ് കളിലെയും 50 മീറ്റർ ചുറ്റളവിൽ അനധികൃത പാർക്കിങ് കർശനമായി നിയന്ത്രണം ഏർപെടുത്തുവാനും തീരുമാനമായി. കോന്നി മിനി സിവിൽ സ്റ്റേഷൻ റോഡിലെ പാർക്കിങ് വരകൾ വരക്കുവാനും പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുവാനും റോഡരുകിൽ തടി ലോഡ് കയറ്റി ഇറക്കുന്നത് നിയന്ത്രിക്കുന്നതിനും അനധികൃത കച്ചവടം നിയന്ത്രിക്കുന്നതിനും മിനി മാസ്റ്റ് ലൈറ്റ്കളിൽ കാഴ്ച മറക്കുന്ന ബോർഡുകൾ നീക്കം ചെയ്യുന്നതിനും 28 ന് ചേർന്ന ഗതാഗത ഉപദേശക സമിതി യോഗം തീരുമാനിച്ചിരുന്നു. കോന്നി പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു, വൈസ് പ്രസിഡന്റ് റോജി എബ്രഹാം, മെമ്പർമാരായ തോമസ് കാലായിൽ, കെ ജി ഉദയകുമാർ, ജിഷ, രഞ്ചു, പോലീസ്,ഫയർഫോഴ്‌സ്, മോട്ടോർ വാഹന വകുപ്പ്, ഭക്ഷ്യ സുരക്ഷ, താലൂക്ക് ഓഫീസ്,കെ എസ് റ്റി പി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.