ശബരിമല മണ്ഡലകാലത്ത് കോന്നി മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനം

For full experience, Download our mobile application:
Get it on Google Play

കോന്നി : ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ഏറ്റവും കൂടുതൽ അയ്യപ്പ ഭക്തർ കടന്നുപോകുന്ന കോന്നിയിൽ അയ്യപ്പ ഭക്തരുടെ ആരോഗ്യ രക്ഷക്കായി കോന്നി മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ ഏർപെടുത്തുവാൻ കോന്നിയിൽ ചേർന്ന ഗ്രാമ പഞ്ചായത്ത്‌ തല അവലോകന യോഗത്തിൽ തീരുമാനമായി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കോന്നി മെഡിക്കൽ കോളേജിനെ ആകും കൂടുതലും അയ്യപ്പ ഭക്തർ ആശ്രയിക്കുന്നത്. കഴിഞ്ഞ തവണ മണ്ഡലമകരവിളക്ക് കാലത്ത് 10 കിടക്കകൾ ആണ് കോന്നി മെഡിക്കൽ കോളേജിൽ അനുവദിച്ചിരുന്നത്. എന്നാൽ ഈ മണ്ഡല കാലത്ത് മുപ്പത് കിടക്കകൾ ആണ് അനുവദിച്ചിരിക്കുന്നത്.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആവും അയ്യപ്പ ഭക്തർ കൂടുതലും എത്തുന്നത് എന്നതിനാൽ തന്നെ കൂടുതൽ സൗകര്യങ്ങൾ ഏർപെടുത്തിയിട്ടുണ്ട് എന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കോന്നിയിലെ ഭക്ഷണ ശാലകളിലും പരിശോധന നടത്തും. ശബരിമല ഇടത്താവളത്തിലെ പ്രവർത്തനങ്ങളും ഏകോപിപ്പിക്കും. ഭക്ഷണ ശാലകൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കും എന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഓടകളിലെ വെള്ളക്കെട്ട് അടിയന്തിരമായി പരിഹരിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ നടപ്പാക്കുമെന്ന് കെ എസ് റ്റി പി അധികൃതർ അറിയിച്ചു. ശബരിമല പാത കടന്നു പോകുന്നതിന് ഇരു വശവും ഉള്ള റേഷൻ കടകൾ വഴി കുപ്പി 10 കുപ്പി വെള്ളം വീതം വിതരണം ചെയ്യുവാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. അമിത വില ഈടാക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു.

ശബരിമല ഇടത്താവളത്തിൽ കുടിവെള്ളം സജീകരിക്കും. അയ്യപ്പ ഭക്തരുടെ ആരോഗ്യ സംരക്ഷണത്തിനായി സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നതിനും തീരുമാനിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് മണ്ഡല കാലത്ത് പരിശോധന കർശനമാക്കും. നഗരത്തിലെ ഗതാഗതം നിയന്ത്രണത്തിനായി കോന്നി സെൻട്രൽ ജംഗ്ഷൻ പരിധിയിൽ ഉള്ള നാല് റോഡ് കളിലെയും 50 മീറ്റർ ചുറ്റളവിൽ അനധികൃത പാർക്കിങ് കർശനമായി നിയന്ത്രണം ഏർപെടുത്തുവാനും തീരുമാനമായി. കോന്നി മിനി സിവിൽ സ്റ്റേഷൻ റോഡിലെ പാർക്കിങ് വരകൾ വരക്കുവാനും പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുവാനും റോഡരുകിൽ തടി ലോഡ് കയറ്റി ഇറക്കുന്നത് നിയന്ത്രിക്കുന്നതിനും അനധികൃത കച്ചവടം നിയന്ത്രിക്കുന്നതിനും മിനി മാസ്റ്റ് ലൈറ്റ്കളിൽ കാഴ്ച മറക്കുന്ന ബോർഡുകൾ നീക്കം ചെയ്യുന്നതിനും 28 ന് ചേർന്ന ഗതാഗത ഉപദേശക സമിതി യോഗം തീരുമാനിച്ചിരുന്നു. കോന്നി പഞ്ചായത്ത്‌ പ്രസിഡന്റ് ആനി സാബു, വൈസ് പ്രസിഡന്റ് റോജി എബ്രഹാം, മെമ്പർമാരായ തോമസ് കാലായിൽ, കെ ജി ഉദയകുമാർ, ജിഷ, രഞ്ചു, പോലീസ്,ഫയർഫോഴ്‌സ്, മോട്ടോർ വാഹന വകുപ്പ്, ഭക്ഷ്യ സുരക്ഷ, താലൂക്ക് ഓഫീസ്,കെ എസ് റ്റി പി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...