കൊച്ചി: കൊച്ചി കുണ്ടന്നൂരിൽ തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തി പണം കവർന്ന കേസിലെ പ്രതികള്‍ മോഷ്ടിച്ച പണത്തിന് ഏലക്കയും വാങ്ങിയെന്ന് കണ്ടെത്തൽ. മോഷ്ടിച്ച പണം ഉപയോഗിച്ച് 14 ലക്ഷം രൂപയുടെ ഏലക്ക വാങ്ങിയതായാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ഏലക്കർഷകനും പന്ത്രണ്ടാം പ്രതിയുമായ ലെനിനെ പോലീസ് പിടികൂടിയിരുന്നു. ഒന്നാംപ്രതി ജോജിയെ ഏലക്കത്തോട്ടത്തിൽ ഒളിപ്പിച്ചതും ലെനിൻ ആണെന്ന് പോലീസ് കണ്ടെത്തി. തൊണ്ടിമുതലായി പിടികൂടിയ ചാക്കുകണക്കിന് ഏലക്ക മരട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.കവര്‍ച്ചാ കേസിൽ മുഖ്യസൂത്രധാരനായ അഭിഭാഷകനടക്കം ഏഴുപേർ അറസ്റ്റിലായിരുന്നു. തട്ടിപ്പിൽ പങ്കാളിയായ വനിതയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിയെടുത്ത 80 ലക്ഷത്തിൽ 20 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























