തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഒ.പി കെട്ടിടത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് നാല് വര്‍ഷം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഒ.പി കെട്ടിടത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷം നാലാകുന്നു. കാലപ്പഴക്കമുള്ള കെട്ടിടം പൊളിച്ചു നീക്കി മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങിയിട്ടില്ല. 2021ലെ സംസ്ഥാന ബഡ്ജറ്റിൽ ഒ.പി. കെട്ടിടം നിർമ്മിക്കാൻ മൂന്നുകോടി രൂപ അനുവദിച്ചിരുന്നു. പദ്ധതിക്ക് 15കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. ഇതിന്റെ 20 ശതമാനം തുകയാണ് ആദ്യഘട്ടമായി ബഡ്ജറ്റിൽ അനുവദിച്ചത്. എന്നാൽ നാല് വർഷമായിട്ടും ടെന്‍ണ്ടര്‍ നടപടി പോലും തുടങ്ങിയിട്ടില്ല. മൂന്ന് നിലകളിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന് സാങ്കേതിക അനുമതിയും ലഭിക്കാനുണ്ട്. ഇതുകൂടി കിട്ടിയാലെ കെട്ടിട നിർമ്മാണത്തിന്റെ ടെന്‍ണ്ടർ നൽകാനാവൂ. ഇതുകാരണം പഴയകെട്ടിടം പൊളിച്ചു നീക്കിയ സ്ഥലത്ത് വാഹന പാർക്കിംഗ് അനുവദിച്ചിരിക്കുകയാണ്. നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ വിശദമായ രൂപരേഖയും അന്തിമമായിട്ടില്ല.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...