റോഡിന്‍റെ അരിക് ഇടിഞ്ഞു വീണിട്ട് മാസങ്ങള്‍ ; കുലുക്കമില്ലാതെ അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ : അപകടകരമായ കൊടുംവളവിന് സമീപം റോഡരിക് വലിയ താഴ്ചയിലേക്ക് ഇടിഞ്ഞുവീണിട്ട് മാസം എട്ട് കഴിയുമ്പോഴും ശരിയാക്കാൻ നടപടിയില്ല. കൂടൽ-മാങ്കോട് റോഡിൽ ഇരുതോട് പാലത്തിന് സമീപത്തുള്ള കൊടുംവളവിലാണ് വലിയ താഴ്ചയിലേക്ക് റോഡിന്റെ അരിക് ഇടിഞ്ഞുവീണത്. കഴിഞ്ഞ നവംബറിലെ ശക്തമായ മഴയിലാണ് തോടിനോട് ചേർന്നുള്ള ഭാഗം തോടിനരികിലേക്ക് ഇടിഞ്ഞുവീണത്. വലിയരീതിയിൽ ഇവിടെ റോഡിന്റെ ഭാഗം ഇടിഞ്ഞ് തോട്ടിലേക്ക് പതിച്ചത് അപകടാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്.

എപ്പോഴും വാഹനങ്ങൾ കടന്നുവരുന്ന വഴിയുമാണിവിടം. കൊടുംവളവിൽ റോഡിന്റെ അപകടാവസ്ഥ അറിയാത്തവിധത്തിൽ ഇപ്പോൾ കാടും കയറി കിടക്കുകയാണ്. മുൻപ് പൊതുമരാമത്ത് വകുപ്പ് റോഡിൽ അപകടാവസ്ഥ സൂചിപ്പിക്കുന്നതിന് കയർകെട്ടി തിരിച്ചുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ അതൊന്നുമില്ലാത്തതിനാൽ വലിയ അപകടസാധ്യതയാണ് നിലനിൽക്കുന്നത്. തോടിന്റെ അരിക് ഭാഗമായതിനാൽ ആദ്യം ഇറിഗേഷൻ വകുപ്പിനോടാണ് ഇതിന്റെ നിർമാണം നടത്താൻ ആവശ്യപ്പെട്ടത്. എന്നാൽ വകുപ്പിന് ഇതിനായി ഫണ്ടില്ലാത്തതിനാൽ ഇവർ ഒഴിവാകുകയായിരുന്നു. പിന്നീട്‌ പൊതുമരാമത്ത് വകുപ്പുതന്നെ ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് നൽകിയിട്ടുണ്ടെങ്കിലും ഭരണാനുമതിപോലും ലഭിച്ചിട്ടില്ല. അടിയന്തിരമായി ഈ ഭാഗത്തെ അപകടാവസ്ഥ പരിഹരിക്കുന്നതിനുള്ള നടപടികൾ ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...

ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് സുന്നിനേതാക്കൾ

0
മലപ്പുറം: ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്...