വനവിഭവങ്ങൾ ശേഖരിക്കാൻ ഉറാൻ വനത്തിൽ പോയ ആദിവാസിയെ കാണാതായിട്ട് ആറ് ദിവസം

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : വനവിഭവങ്ങൾ ശേഖരിക്കാൻ ഉറാൻ വനത്തിൽ പോയ ആദിവാസി യുവാവ് രാമചന്ദ്രനെ (45) കാണാതായിട്ട് ആറ് ദിവസം.  ആങ്ങമൂഴി പാലത്തടിയാർ പാലത്തിനു സമീപം താമസിക്കുന്ന രാമചന്ദ്രനെ കഴിഞ്ഞ 18 മുതലാണ് കാണാതാകുന്നത്. പോലീസ്, വനം, അഗ്നിരക്ഷാ സേന പ്രവർത്തകരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു.

ഉറാനിലേക്കു പോകുന്ന വഴിയിലെ ജലസംഭരണിയിൽനിന്ന് രാമചന്ദ്രന്‍റെതെന്നു കരുതുന്ന ചങ്ങാടവും ചെരിപ്പും വാക്കത്തിയും കണ്ടെത്തിയിരുന്നു. കാട്ടിൽ വഴി തെറ്റിപ്പോയാലും തിരികെ വരാനുള്ള സമയം കഴിഞ്ഞതായുള്ള നിഗമത്തിലാണ് ഉദ്യോഗസ്ഥർ. സീതത്തോട് അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫിസർ പി.സാജു, പത്തനംതിട്ട അഗ്നി രക്ഷാസേന സ്‌കൂബാ സംഘത്തിലെ അനിൽരാജ്, സതീഷ്കുമാർ, എസ്.സന്തോഷ്കുമാർ,ജിഷ്ണു,ഷാജി എന്നിവർ ഉൾപ്പെട്ട സംഘം ഉറാൻ ഭാഗത്തേയ്ക്കുള്ള ജലസംഭരണികളിൽ തിരച്ചിൽ നടത്തി.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൂക്ക് പൊത്തി തലസ്ഥാനം , ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം : നഗരത്തിലെ തോടുകളും പാതയോരങ്ങളും മാലിന്യകൂമ്പാരമായി മാറിയെന്ന് പരാതികളുയരുന്ന...

പത്ത് വര്‍ഷത്തിനു ശേഷം സംസ്ഥാന ഭരണം കിട്ടി : കോന്നി കോണ്‍ഗ്രസില്‍ തല വെട്ടലും...

0
കോന്നി : കോന്നി നഗരത്തില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് യു.ഡി.എഫ്...

ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട പ്രമുഖ ടെക് കമ്പനിയായ ടാൽറോപ്പിനെതിരെ ഗുരുതരമായ തട്ടിപ്പ് ആരോപണങ്ങളുമായി ജീവനക്കാരും...

0
കൊച്ചി: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട പ്രമുഖ ടെക്-ഇക്കോസിസ്റ്റം കമ്പനിയായ ടാൽറോപ്പിനെതിരെ ഗുരുതരമായ...

യൂട്യൂബർ രാജൻ ജോസഫിന് തല്ല് കിട്ടിയിട്ടുണ്ടെങ്കിൽ അത് അയാളുടെ പ്രവൃത്തിയുടെ ഫലമാണെന്ന് ശ്രീനാദേവിക്കുഞ്ഞമ്മ

0
പത്തനംതിട്ട: യൂട്യൂബർ രാജൻ ജോസഫിന് തല്ല് കിട്ടിയിട്ടുണ്ടെങ്കിൽ അത് അയാളുടെ പ്രവൃത്തിയുടെ...