പത്തനംതിട്ടയിൽ റവന്യു വകുപ്പിലെ എൽഡി ക്ലർക്ക് നിയമന ഉത്തരവ് കൈമാറിയ രീതിയിൽ കൂടുതൽ ലംഘനങ്ങൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയിൽ റവന്യു വകുപ്പിലെ എൽഡി ക്ലർക്ക് നിയമന ഉത്തരവ് കൈമാറിയ രീതിയിൽ കൂടുതൽ ചട്ടലംഘനങ്ങൾ. ഉദ്യോഗാർത്ഥികൾ ജോലിയിൽ പ്രവേശിക്കാൻ എത്തിയ ശേഷമാണ് അടൂർ തഹസിൽദാർക്ക് നിയമന ഉത്തരവിന്റെ പകർപ്പ് കിട്ടിയത്. ശിരസ്തദാറിന്റെ നിർദേശ പ്രകാരമാണ് തഹസിൽദാർ ഉദ്യോഗാർത്ഥികളെ ജോലിയിൽ പ്രവേശിപ്പിച്ചത്.

പത്തനംതിട്ടയിൽ എൽഡി ക്ലർക്ക് നിയമനം കിട്ടിയ 25 പേരുടെ പട്ടികയിൽ നിന്ന് മുൻകൂട്ടി നിയമന ഉത്തരവ് കിട്ടിയ രണ്ട് പേരും അടൂർ താലൂക്ക് ഓഫീസിലാണ് ജോലിയിൽ പ്രവേശിച്ചത്. അടൂർ തഹസിൽദാർക്ക് മുന്നിലാണ് ഇരുവരും സർട്ടിഫിക്കേറ്റുകളുമായി ഹാജരായത്. എന്നാൽ 21 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ നിയമനം കിട്ടിയ രണ്ട് പേരും താലൂക്ക് ഓഫിസിലെത്തിയപ്പോഴാണ് തഹസിൽദാ‍ർ നിയമനം സംബന്ധിച്ച വിവരം അറിയുന്നത്.

നിയമന ഉത്തരവിന്റെ പകർപ്പ് കിട്ടാത്തതിനെ തുടർന്ന് തഹസിൽദാർ കളക്ട്രേറ്റിലെ ശിരസ്തദാറിനെ ഫോണിൽ ബന്ധപ്പെട്ടു. ഉത്തരവുമായെത്തിയ ഉദ്യോഗാർത്ഥികളെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കാമെന്നായിരുന്നു ശിരസ്തദാറിന്റെ നിർദേശം. ഇതിന് പിന്നാലെ തന്നെ കളക്ട്രേറ്റിൽ നിന്ന് തഹസിൽദാർക്ക് ഇമെയിൽ മുഖാന്തരം ഉത്തരവ് അയച്ച് നൽകുകയും ചെയ്തു.

സാധാരണ ഗതിയിൽ നിയമനം കിട്ടിയ ഉദ്യോഗാർത്ഥികൾക്ക് രജിസ്റ്റേഡ് തപാൽ വഴി ഉത്തരവ് അയച്ചു കൊടുക്കുന്നതിനൊപ്പം തന്നെയാണ് ഉദ്യോഗാർത്ഥികൾ റിപ്പോർട്ട് ചെയേണ്ട മേൽഉദ്യോഗസ്ഥർക്കും പകർപ്പ് അയക്കുക. 25 പേരടങ്ങുന്ന പട്ടികയിൽ ആദ്യം ജോലിയിൽ പ്രവേശിച്ചാൽ സർവീസ് സീനിയോരിറ്റി പോലും കിട്ടാൻ ഇടയില്ലെന്നിരിക്കെ ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതെന്തിനെന്നാണ് ഉയരുന്ന ചോദ്യം. ഈ സാഹചര്യത്തിലാണ് സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് എൻജിഒ സംഘ് ആവശ്യപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...