കവിയൂർ : തോട്ടഭാഗം-ചങ്ങനാശ്ശേരിൽ പാത പുനരുദ്ധാരണം വഴിമുട്ടിയിട്ട ആറുവർഷം പിന്നിടുന്നു. കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി തുടങ്ങിയ പണികളിൽ ഓടകൾ അടക്കം പൂർത്തിയാകാതെ കിടക്കുന്നു. ആദ്യഘട്ട ടാറിങ് ഇളകുന്ന തരത്തിൽ എത്തിയിട്ടും അവസാനഘട്ട ടാറിങ് നടന്നിട്ടില്ല. കാലവർഷമെത്താൻ ആഴ്ചകൾമാത്രമാണ് അവശേഷിക്കുന്നത്. എന്നിട്ടും ഓടകളുടെ നിർമാണം അനിശ്ചിതമായി നീളുകയാണ്. മിക്കയിടത്തും മേൽമൂടിയില്ലാതെ അപകടക്കെണി തീർക്കുന്ന വിധത്തിലാണ് ഇവയുടെ കിടപ്പ്. ഞാലിക്കണ്ടത്തിൽ ഇതിനുവേണ്ടി കുഴിച്ചയിടങ്ങൾ തിരിച്ചറിയാൻ കഴിയാതെ പുല്ലുംകാടും വളർന്ന നിലയിലാണ്. എതിരേ വരുന്ന വാഹനങ്ങൾ കടത്തിവിടാൻ വണ്ടികൾ വഴിയോരം ചേർക്കുമ്പോൾ കുഴിയിൽ വീഴാൻ ഇടയാകും. സ്ലാബുകളിടാതെ കിടക്കുന്നിടങ്ങൾ കാൽനടക്കാരെയും വീഴ്‌ത്തും.
ചില വ്യാപാരസ്ഥാപനങ്ങളുടെ മുൻപിലെ ഓടയുടെ മുകളിൽ പൂർണമായി ഇട്ടിട്ടുമില്ല. ആളുകൾ കടയിലെത്തുന്ന വേളയിൽ ഇക്കാര്യം ശ്രദ്ധിക്കാതെ വരുന്നതിനാൽ അപകടങ്ങൾ പിണയുന്നു. കാലവർഷത്തിൽ വെള്ളമൊഴുകി ആണ്ടുതോറും ടാറിങ് തകരുന്നതുകൊണ്ടാണ് വീതികൂട്ടി വഴിയുടെ പുനരുദ്ധാരണത്തിന് തുടക്കമിട്ടത്. കോടികൾ മുടക്കിയ പണികൾ കാലങ്ങൾ പിന്നിടുമ്പോഴും ആദ്യഘട്ട ടാറിങ് മാത്രമേ നടത്തിയിട്ടുള്ളു. 12 മീറ്റർ വേണ്ടിടത്ത് പത്തുമീറ്ററിൽ താഴെ വീതിയേ ചിലയിടത്തുള്ളൂ. ടാറിങ് ഏഴുമീറ്റർ വീതിയിലാണ്. ബാക്കി വീതി, നടപ്പാത, ഓട, ബസ്‌ബേ, പാർക്കിങ് എന്നിങ്ങനെയാണ് പറഞ്ഞിരുന്നത്. ഇതൊന്നും ഫലത്തിൽ നടപ്പായില്ല. മിക്കയിടത്തും നിർമാണം പാതിവഴിയിൽ നിലച്ചു. ഞാലിക്കണ്ടം മുതൽ പഴയ വില്ലേജ് ഓഫീസ് പടിവരെ വഴിയിലൂടെ കുത്തിയൊലിച്ചാണ് വെള്ളമൊഴുകുന്നത്. കാൽനടയാത്രയ്ക്കും ഗതാഗതത്തിനുമിത് ദുരിതമായി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























