ഐരവൺ പാലംപണി മുടങ്ങിയിട്ട് രണ്ടുമാസം

For full experience, Download our mobile application:
Get it on Google Play

ഐരവൺ : അരുവാപ്പുലം പഞ്ചായത്തിലെ രണ്ട് കരകളെ ബന്ധിപ്പിക്കുന്ന ഐരവൺ പാലംപണി മുടങ്ങിയിട്ട് രണ്ടുമാസം. 18 മാസംകൊണ്ട് നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 10 കോടി രൂപയാണ് പാലംപണിക്ക് അനുവദിച്ചിരിക്കുന്നത്. രണ്ടേകാൽകോടി രൂപ ഇരുകരകളിലേയും ഭൂമി ഏറ്റെടുക്കുന്ന റോഡിന് വേണ്ടിയാണ്. 15 പേരുടെ വസ്തുവാണ് ഏറ്റെടുക്കേണ്ടത്. 14 പേരും അരുവാപ്പുലം കരയിൽ ഉള്ളവരാണ്. ഒരാളുടെ ഭൂമിമാത്രമേ ഐരവൺ കരയിലുള്ളൂ. കരാർ ഏറ്റെടുത്ത ആൾ നാലുമാസംകൊണ്ട് പാലത്തിന്റെ നാല് തൂണുകളുടെ നിർമാണം പൂർത്തിയാക്കി. സ്ലാബുകളുടെ പണി ഇനി ആരംഭിക്കാനുണ്ട്.

പാലത്തിന്റെ 35 ശതമാനം പണിയും കഴിഞ്ഞു. എന്നാൽ ചെലവാക്കിയ പണത്തിന്റെ ഒരംശംപോലും കരാറുകാരന് ഇതുവരെ കിട്ടിയില്ല. ഏപ്രിൽ, ജൂൺ മാസങ്ങളിലായി കരാറുകാരൻ നൽകിയ പാർട്ട് ബില്ലുകൾ അനുവദിച്ചിട്ടില്ല. നാല് കോടി രൂപയോളം ഈ ഇനത്തിൽ കാരറുകാരന് കിട്ടാനുണ്ട്. തുക ലഭിച്ചാൽ എട്ട് മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാൻ കഴിയുമെന്ന് കരാറുകാരൻ പറയുന്നു. പണം കിട്ടാതായതോടെ പാലത്തിന്റെ തുടർപ്പണി നിലച്ചിരിക്കുകയാണ്. റോഡ് വികസനത്തിന് ഭൂമി നൽകിയവർക്കും ഇതുവരെ പണം ലഭിച്ചിട്ടില്ല. പ്രശ്‌നങ്ങൾ പരിഹരിച്ച് പണി ഉടനെ തുടങ്ങുമെന്ന് പൊതുമരാമത്ത് പാലം വിഭാഗം അധികാരികൾ പറഞ്ഞെങ്കിലും നടപടികൾക്ക് വേഗമില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു

0
ന്യൂഡൽഹി : ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു....

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...