ചില ആളുകൾക്ക് ആർ.എസ്.എസുകാരെ പോയി കാണുന്നതും അവരുടെ കാലുപിടിച്ച് വന്ദിക്കുന്നതും വലിയ സന്തോഷമുള്ള കാര്യമാണ് – പന്ന്യൻ രവീന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഐ.പി.എസ് ഉദ്യോഗസ്ഥരെല്ലാം ബി.ജെ.പിക്കാരെയും ആർ.എസ്.എസുകാരെയും കണ്ട് വണങ്ങണമെന്ന് ആരാണ് പറഞ്ഞതെന്നും സി.പി.ഐ അത് അംഗീകരിക്കില്ലെന്നും പാർട്ടിയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. കോഴിക്കോട്ട് ഐ.വി. ശശാങ്കൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.പി.എസുകാർ കേരളത്തിൽ എത്തിയാൽ ഇരുപക്ഷ ജനാധിപത്യ മുന്നണി പറയുന്നത് കേൾക്കണം. സംസ്ഥാനങ്ങളിലേക്ക് നിയമിക്കപ്പെടുന്ന ഐ.പി.എസുകാരുടെ

മുഴുവൻ ഉത്തരവാദിത്തവും സംസ്ഥാന സർക്കാറിനാണ്. അവരുടെ കാര്യത്തിൽ സംസ്ഥാനമാണ് നടപടി സ്വീകരിക്കേണ്ടത്. സംസ്ഥാനങ്ങൾക്ക് ഒരു കാര്യവുമില്ലെന്നുപറഞ്ഞ് ന്യായീകരിക്കുന്നതിൽ അർഥമില്ല. ചില ആളുകൾക്ക് ആർ.എസ്.എസുകാരെ പോയി കാണുന്നതും അവരുടെ കാലുപിടിച്ച് വന്ദിക്കുന്നതും വലിയ സന്തോഷമുള്ള കാര്യമാണ്. ഐ.പി.എസുകാർക്ക് ആർ.എസ്.എസുകാരനെ കാണാം എന്നാണ് വ്യാഖ്യാനിക്കുന്നത്. ഇതൊന്നും നല്ലതല്ലെന്നും ജനങ്ങൾ സ്വീകരിക്കില്ലെന്നും പന്ന്യൻ ഓർമിപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പുനർജനി കേസ് എഴുതിത്തള്ളാനുള്ള നീക്കത്തിനെതിരെ സിപിഎം

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പുനർജനി കേസ് എഴുതിത്തള്ളാനുള്ള സർക്കാർ നീക്കത്തിനെതിരെ സിപിഎം....

94 വ്യാജ പിഎഫ് അക്കൗണ്ടുകളിലൂടെ പണം തട്ടി ; നോക്കിയയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
മുംബൈ : പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ നോക്കിയയുടെ മുംബൈയിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ...

പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തിരിച്ചിറക്കി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ മോശം കാലാവസ്ഥയെ...

മുല്ലപ്പെരിയാർ വിദഗ്ധസമിതി രൂപീകരണം ; ഒഡീഷ മുന്‍ സ്‌പെഷല്‍ സെക്രട്ടറി കേരളത്തിന്റെ പ്രതിനിധി

0
തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്ന വിദഗ്ധ സമിതിയില്‍ കേരളത്തിന്റെ...