പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തിരിച്ചിറക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ മോശം കാലാവസ്ഥയെ തുടർന്ന് തിരിച്ചിറക്കി. രാവിലെ കവടിയാറിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട ഹെലിക്കോപ്റ്ററാണ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കിയത്. കൊച്ചിയിൽ ലാൻഡ് ചെയ്യാനുള്ള ഒരുക്കങ്ങൾക്കിടെയാണ് കനത്ത മഴയും മോശം ദൃശ്യപരതയും അനുഭവപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് പൈലറ്റ് ഹെലിക്കോപ്റ്റർ തിരികെ കൊണ്ടുവന്നത്. മുഖ്യമന്ത്രി നിലവിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ തുടരുകയാണ്. കാലാവസ്ഥ അനുകൂലമായതിന് ശേഷമേ യാത്ര പുനരാരംഭിക്കൂവെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇത് പൂർണമായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള മുൻകരുതൽ നടപടിയാണെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. കാലാവസ്ഥ മെച്ചപ്പെട്ടാൽ ഹെലിക്കോപ്റ്റർ വീണ്ടും കൊച്ചിയിലേക്ക് പുറപ്പെടും.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...